EPL 2022 European Football Foot Ball International Football Top News transfer news

ആവേശം ഉണര്‍ത്തി ആഫ്രിക്കന്‍ കപ്പ് സെമി ഫൈനലുകള്‍

February 7, 2024

ആവേശം ഉണര്‍ത്തി ആഫ്രിക്കന്‍ കപ്പ് സെമി ഫൈനലുകള്‍

ഇന്നു നടക്കുന്ന ആഫ്രിക്കന്‍ കപ്പ് സെമിഫൈനലില്‍ നൈജീരിയ – സൌത്ത് ആഫ്രിക്കയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തര മണിക്ക് ആണ് കിക്കോഫ്.കരുത്തര്‍ ആയ മൊറോക്കോ,ഈജിപ്റ്റ്,സെനഗല്‍ എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്  മൂലം  നിലവിലെ മികച്ച ടീം നൈജീരിയ തന്നെ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യത കൂടുതല്‍ നൈജീരിയക്ക് ആണ്.എങ്കിലും സൌത്ത് ആഫ്രിക്കയെ പോലൊരു ടീമിനെ എഴുതി തള്ളുക വലിയ മണ്ടത്തരം ആവുകയും ചെയ്യും.

South Africa's players celebrate after Themba Zwane scores their second goal on January 21, 2024

രണ്ടാമത്തെ ആഫ്രിക്കന്‍ സെമി ഫൈനലില്‍ ഇന്ന് ഐവറി കോസ്റ്റും ഡിആര്‍ കോങ്കോയും നേരിടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് എബിംപെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.റൌണ്ട് ഓഫ് 16 ല്‍ സെനഗലിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ മാലിയെയും തോല്‍പ്പിച്ച് സെമി പ്രവേശനം നടത്തിയ  ഐവറി കോസ്റ്റിന്‍റെ ഇതുവരെയുള്ള പ്രകടനം എല്ലാവരെയും അതിശയം കൊള്ളിപ്പിക്കുന്നത് ആണ്.ഇന്നതെ എതിരാളികള്‍ ആയ ഡിആര്‍ കോങ്കോ ഐവറി കോസ്റ്റിനെക്കാള്‍ ഫിഫ റാങ്കിങ്ങില്‍  ഏറെ പുറകില്‍ ആണ് എങ്കിലും ഇതുവരെയുള്ള ആഫ്രിക്കന്‍ കപ്പ് നോക്കൌട്ട് മല്‍സരങ്ങള്‍ ഓരോന്നും പ്രവചനാതീതം ആയിരുന്നതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ആര് ജയിക്കും എന്നു പറയാന്‍ കഴിയില്ല.

Leave a comment