EPL 2022 European Football Foot Ball International Football Top News transfer news

ടകെഹിറോ ടോമിയാസുവിന്‍റെ കരാര്‍ ദീര്‍ഗകാലത്തേക്ക് നീട്ടാന്‍ ആഴ്സണല്‍

February 6, 2024

ടകെഹിറോ ടോമിയാസുവിന്‍റെ കരാര്‍ ദീര്‍ഗകാലത്തേക്ക് നീട്ടാന്‍ ആഴ്സണല്‍

ആഴ്‌സണൽ ഡിഫൻഡർ ആയ ടകെഹിറോ ടോമിയാസു ഗണ്ണേഴ്‌സിൻ്റെ പുതിയ ദീർഘകാല കരാറിൻ്റെ വാഗ്‌ദാനം സ്വീകരിച്ചതായി റിപ്പോർട്ട്.2021 സമ്മറില്‍ ടീമില്‍ എത്തിയ താരം വളരെ പൊടുന്നനെ തന്നെ ഒരു ഹിറ്റ് ആയി മാറി.എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ ഉടൻ തന്നെ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി.2022-23 സീസണിൽ പരുക്കും തിരിച്ചടികളും അദ്ദേഹത്തിന്റെ കരിയറിനെ പിന്നോട്ട് വലിച്ചു.

Takehiro Tomiyasu in Arsenal training on November 2, 2022

 

എന്നാൽ 2023-24 ൽ മൈക്കൽ അർട്ടെറ്റയ്ക്ക് കീഴിൽ അദ്ദേഹം വീണ്ടും ടീമിലെ പ്രധാനിയായി മാറി തുടങ്ങിയിരിക്കുന്നു.റൈറ്റ്-ബാക്ക്, ലെഫ്റ്റ്-ബാക്ക്, സെൻ്റർ-ബാക്ക് എന്നിങ്ങനെ വിവിധ പൊസിഷനുകളില്‍ കളിച്ച താരം ഈ സീസണില്‍ ആഴ്സണലില്‍ ഒരു യൂട്ടിലിറ്റി പ്ലേയര്‍ എന്ന ലേബല്‍ നേടി എടുത്തു.നിലവില്‍ താരം ജപ്പാനില്‍ ആണ്.ഏഷ്യന്‍ കപ്പില്‍ മാതൃ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം ആണ് അദ്ദേഹം പുറത്ത് എടുത്തത്.അദ്ദേഹം ഖത്തറില്‍ ബിസി ആയിരിക്കുമ്പോള്‍ കരാര്‍ നീട്ടല്‍ പ്രക്രിയ ആണ് ആഴ്സണലില്‍ നടന്നു വരുന്നത്.അദ്ദേഹത്തിന്റെ നിലവിലെ കരാര്‍ ദൈര്‍ഗ്യം 18 മാസം കൂടിയുണ്ട്.എന്നാല്‍ അത് റദ്ദ് ചെയ്തു പുതുക്കിയ വേതനത്തില്‍ കുറഞ്ഞത് ഒരു അഞ്ചു വര്‍ഷം എങ്കിലും താരം ആഴ്സണലുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ട് എന്നു ഫാബ്രിസിയോ റോമാനോ പറഞ്ഞു.

Leave a comment