EPL 2022 European Football Foot Ball International Football Top News transfer news

മെസ്സിയുമായി ഉടക്കി ഹോങ് കോങ് സര്‍ക്കാര്‍

February 5, 2024

മെസ്സിയുമായി ഉടക്കി ഹോങ് കോങ് സര്‍ക്കാര്‍

ആദ്യ നാല് പ്രീസീസൺ ഗെയിമുകളിൽ ഒന്നിലും വിജയിക്കാനായില്ല എങ്കിലും ഞായറാഴ്ച ഹോങ്കോംഗ് ഇലവനെ 4-1 ന് തോൽപ്പിച്ച്  ഒടുവിൽ ഒരു വിജയം രേഖപ്പെടുത്തിയത് ഇൻ്റർ മിയാമിക്ക് വലിയ ആശ്വാസം ആയി.എന്നാൽ താരമായ ലയണൽ മെസ്സി കളിയ്ക്കാന്‍ ഇറങ്ങാത്തത് ക്ലബ് ആരാധകരെയും കൂടാതെ ഹോങ് കോങ് സര്‍ക്കാരെയും ഏറെ നിരാശയില്‍ ആഴ്ത്തി.

Lionel Messi misses Miami's Hong Kong friendly as organizers face government  funding cut

ഹാംസ്ട്രിംഗ് പരിക്കുമായി മല്ലിടുന്നത് മൂലം ആണ് മെസ്സി കളിക്കാത്തത് എന്നു ക്ലബ് അറിയിച്ചു, പക്ഷേ  മെസ്സി കളിക്കും എന്നു മല്‍സരത്തിന് മുന്നേ നടന്ന പത്ര സമ്മേളനത്തില്‍ ഹെഡ് കോച്ച് ജെറാർഡോ ടാറ്റ മാർട്ടിനോ പറഞ്ഞിരുന്നു.ടീമിൻ്റെ മറ്റ് മൂന്ന് മുൻ ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സുവാരസ്, ജോർഡി ആൽബ എന്നിവരെയും കോച്ച് ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നില്ല.കാണികൾ “റീഫണ്ട്” എന്നു മല്‍സരത്തില്‍ ഉടനീളം ആക്രോശിച്ച് കൊണ്ടിരുന്നു.മത്സര സംഘാടകരായ ടാറ്റ്‌ലർ ഏഷ്യക്ക് ഫണ്ടിങ് നല്‍കുന്ന കാര്യത്തില്‍ അല്പം താമസം വരും എന്നു ഹോങ്കോംഗ് സർക്കാർ പറഞ്ഞു.

Leave a comment