EPL 2022 European Football Foot Ball International Football Top News transfer news

ചാരത്തില്‍ നിന്നും ഉയര്‍ത്ത് എഴുന്നേറ്റ് ജാംഷഡ്പൂര്‍ എഫ്സി !!!!!!

February 5, 2024

ചാരത്തില്‍ നിന്നും ഉയര്‍ത്ത് എഴുന്നേറ്റ് ജാംഷഡ്പൂര്‍ എഫ്സി !!!!!!

രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് കൊണ്ട് ഒരു മികച്ച  രാവ് തന്നെ ഐഎസ്എല്‍ ആരാധകര്‍ക്ക് ജംഷാദ്പൂർ എഫ്‌സി നല്കിയിരിക്കുന്നു.ഇന്ന് നടന്ന മല്‍സരത്തില്‍ മുംബൈ എഫ്സിയെ 3-2 നു ആണ് ജംഷാദ്പൂർ എഫ്‌സി പരാജയ്പ്പെടുത്തിയത്.തുടക്കം മുതല്‍ക്ക് തന്നെ ആക്രമിച്ച് കളിച്ച മുംബൈ 14-ാം മിനിറ്റിലും 32-ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി.

Match Report: Mumbai City FC 2-3 Jamshedpur FC

 

ആൽബെർട്ടോ നൊഗേര, ജോസ് ലൂയിസ് എസ്പിനോസ അറോയോ എന്നിവര്‍ ആണ് മുംബൈ ടീമിന് വേണ്ടി ഗോളുകള്‍ നേടിയത്.ഈ ഫോം രണ്ടാം പകുതിയില്‍ തുടരാന്‍ കഴിയാത്തത് ആണ് അവര്‍ക്ക് തിരിച്ചടിയായത്. പുതിയ കോച്ച് ആയ ഖാലിദ് ജമീലിന്‍റെ സാന്നിധ്യം ഈ ജാംഷഡ്പൂര്‍ ടീമിന്‍റെ സ്വഭാവം അടിമുടി മാറ്റിയിട്ടുണ്ട് എന്നത് പരമമായ സാന്നിധ്യം ആണ്.55 ആം മിനുട്ടില്‍ ഇമ്രാന്‍ ഖാന്‍,59,87 മിനുട്ടുകളില്‍ ജെറമി മാൻസോറോ എന്നിവരുടെ ഗോളുകള്‍ ആണ് ജാംഷഡ്പൂരിന്‍റെ തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കിയത്.ജയത്തോടെ പതിനൊന്നാം സ്ഥാനത്ത് നിന്നു കുതിച്ച് കൊണ്ട് ജാംഷഡ്പൂര്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Leave a comment