EPL 2022 European Football Foot Ball International Football Top News transfer news

“യുണൈറ്റഡ് പ്രോജക്റ്റ് അതിശക്തമായി തുടരും” – പ്രീമിയര്‍ ലീഗിന് താക്കീത് നല്കി എറിക് ടെന്‍ ഹാഗ്

February 5, 2024

“യുണൈറ്റഡ് പ്രോജക്റ്റ് അതിശക്തമായി തുടരും” – പ്രീമിയര്‍ ലീഗിന് താക്കീത് നല്കി എറിക് ടെന്‍ ഹാഗ്

തുടര്‍ച്ചയായ രണ്ടാം വിജയം നേടി കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ പതിയെ പതിയെ തങ്ങളുടെ നില മെച്ചപ്പെടുത്തി കൊണ്ട് വരുന്നു.കരുത്തര്‍ ആയ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ് യുണൈറ്റഡ് ഇന്നതെ മല്‍സരത്തില്‍ പരാജയപ്പെടുത്തിയത്.ഓൾഡ് ട്രാഫോർഡിൽ തൻ്റെ 21-ാം ജന്മദിനത്തിൽ റാസ്മസ് ഹോജ്‌ലണ്ട് തന്നെ ആണ് ഗോള്‍ നേടി സ്കോര്‍ബോര്‍ഡില്‍ ആദ്യം ഇടം നേടിയത്.

Manchester United vs West Ham LIVE! Premier League result, match stream and  latest updates today | Evening Standard

അര്‍ജന്‍റ്റയിന്‍ വണ്ടര്‍ ബോയ് അലജാൻഡ്രോ ഗാർനാച്ചോ നേടിയ ഇരട്ട ഗോളാണ് യുണൈറ്റഡിനു പിച്ചില്‍  കൂടുതല്‍  സ്വാതന്ത്ര്യം നേടി കൊടുത്തത്.തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ യുണൈറ്റഡിനെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് എത്തിച്ചു.മിഡ്ഫീല്‍ഡില്‍ കസമീരോ , പോസ്റ്റില്‍ ഒന്നാന,മുന്നേറ്റ നിരയില്‍ ഗര്‍ണാച്ചോ,ഹോജ്ലണ്ട് – ഇവരുടെ എല്ലാം മികച്ച പ്രകടനങ്ങള്‍ക്ക് ഡഗ് ഔട്ടില്‍ സാക്ഷി ആയതിനു ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വളരെ അധികം സന്തോഷത്തോടെ ആണ് എറിക് ടെന്‍ ഹാഗ് സംസാരിച്ചത്.നിലവിലെ യുണൈറ്റഡ് പ്രോജക്റ്റ് അതി ശക്തമായി തന്നെ കൊണ്ട് വരും എന്നും അതിനുള്ള ആവേശത്തില്‍ ആണ് താരങ്ങളും താനും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment