EPL 2022 European Football Foot Ball International Football Top News transfer news

ആവേശം ഉണര്‍ത്തി കൊണ്ട് മാഡ്രിഡ് ഡെര്‍ബി !!!!!!!!

February 4, 2024

ആവേശം ഉണര്‍ത്തി കൊണ്ട് മാഡ്രിഡ് ഡെര്‍ബി !!!!!!!!

മല്‍സരത്തിന്റെ ഗ്ലാമര്‍ തിട്ടപ്പെടുത്തി നോക്കുകയാണ് എങ്കില്‍ ലാലിഗയിലെ രണ്ടാമത്തെ മല്‍സരം ഇന്ന് അരങ്ങേറും.റയല്‍ മാഡ്രിഡ്-അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം ഇന്ന് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ വെച്ച് നടക്കും.ഒന്നര മണിക്ക് ആണ് കിക്കോഫ്.ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് 57 പോയിൻ്റുമായി റയൽ മാഡ്രിഡ് നിലവിൽ ലാ ലിഗ പട്ടികയിൽ ഒന്നാമതാണ്.

Preview: Real Madrid vs. Atletico - prediction, team news, lineups

ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജിറോണയുമായുള്ള ലീഡ് വര്‍ദ്ധിപ്പിക്കാന്‍ റോയല്‍ വൈറ്റ്സിന് കഴിയും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ എന്തു വില കൊടുത്തും മൂന്നു പോയിന്‍റ് നേടാന്‍ മാഡ്രിഡ് ശ്രമിക്കും.എന്നാല്‍ അവര്‍ക്ക് വിലങ്ങ് തടിയായിരിക്കുന്നത് പരിക്കിന്‍റെ പ്രശ്നങ്ങള്‍ ആണ്.ഡേവിഡ് അലാബയുടെ അഭാവത്തില്‍ പ്രതിരോധത്തില്‍ മികച്ച പ്രകടനം ആണ് റയല്‍ മാഡ്രിഡ് നടത്തി വരുന്നത്.ഇന്നതെ മല്‍സരത്തില്‍ പരിക്കില്‍ നിന്നു പൂര്‍ണമായി മുക്തന്‍ ആയിട്ടില്ല എങ്കിലും അന്റോണിയോ റുഡിഗറിനെ തിരിച്ചുവിളിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് കോച്ച് അന്‍സാലോട്ടി.കഴിഞ്ഞ മല്‍സരത്തില്‍ മഞ്ഞ കാര്‍ഡ് ലഭിച്ച് സസ്പെന്‍ഷനില്‍ ആയ ഷൂമേനിയും ഇന്ന് കളിക്കില്ല.നാലാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് മാത്രമാണു ഈ സീസണില്‍ റയല്‍ മാഡ്രിഡിന് തുടരെ തുടരെ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച് കൊണ്ടിരിക്കുന്നത്.ഇത് വരെ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അതില്‍ രണ്ടെണം ജയിക്കാന്‍ അത്ലറ്റിക്കൊക്ക് കഴിഞ്ഞു.

Leave a comment