EPL 2022 European Football Foot Ball International Football Top News transfer news

ടോട്ടന്‍ഹാമിന് എവര്‍ട്ടന്‍ വക ഇന്‍ജുറി ടൈം ഷോക്ക് !!!!!!!!

February 4, 2024

ടോട്ടന്‍ഹാമിന് എവര്‍ട്ടന്‍ വക ഇന്‍ജുറി ടൈം ഷോക്ക് !!!!!!!!

ടോപ് ഫോറില്‍ ഇടം നേടിയിരുന്ന ടോട്ടന്‍ഹാമിന് ഇന്നലെ അടി തെറ്റി.ദുര്‍ഭലര്‍ ആയ എവര്‍ട്ടന്‍ ടീമിനെതിരെ സമനില വഴങ്ങിയതിന് ശേഷം അവര്‍ ഇന്നലെ അഞ്ചാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു  വീതം  ഗോളുകള്‍ നേടി.ഫോമില്‍ അല്ലാത്ത റിച്ചാര്‍ഡ്ലിസന്‍ ഇന്നലെ ടോട്ടന്‍ഹാമിന് വേണ്ടി ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോളുകള്‍ നേടിയിരുന്നു.എന്നാല്‍ താരത്തിന്റെ പ്രയത്നം ഒന്നും തന്നെ ഫലം കണ്ടില്ല.

Everton fights back late to draw 2-2 with Tottenham after Richarlison nets  twice against former club - The San Diego Union-Tribune

30 ആം മിനുട്ടില്‍ ജാക്ക് ഹാരിസനിലൂടെ ആദ്യ ഗോള്‍ നേടിയ എവര്‍ട്ടന്‍ ടോട്ടന്‍ഹാമിനെതിരെ തുടരെ തുടരെ അറ്റാക്ക് പ്ലാന്‍ ചെയ്തു.ഒടുവില്‍ അവര്‍ ലക്ഷ്യം ഫലം കണ്ടത് 94 ആം മിനുട്ടില്‍ ആയിരുന്നു.ഒരു മികച്ച ഹെഡറിലൂടെ ജരാഡ് ബ്രാന്ത്‌വെയ്റ്റ് എവര്‍ട്ടനു വിലപ്പെട്ട ഒരു പോയിന്‍റ് നേടി കൊടുത്തു.ആദ്യ പകുതിയില്‍ തന്നെ മല്‍സരം ജയിക്കാന്‍ ഉള്ള അവസരങ്ങള്‍ ലഭിച്ച തന്റെ താരങ്ങള്‍ അത് മുതല്‍ എടുക്കാത്തതില്‍ മല്‍സരശേഷം  മാനേജര്‍ ആംഗേ പോസ്‌റ്റെകോഗ്ലോ തന്‍റെ നീരസം വെളിപ്പെടുത്തി.

Leave a comment