ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് : ക്വാര്‍ട്ടര്‍ മല്‍സരങ്ങളുടെ രണ്ടാം ദിനം ഇന്ന്
ക്വാർട്ടർ ഫൈനലിൽ നിന്ന് മുന്നേറാൻ ആഗ്രഹിക്കുന്ന മാലി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ആതിഥേയരായ ഐവറി കോസ്റ്റിനെ ശനിയാഴ്ച സ്റ്റേഡ് ഡി ലാ പൈക്സിൽ നേരിടും.പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബൂര്‍ക്കീന ഫാസൊയെ 2-1 നു പരാജയപ്പെടുത്തിയതിന് ശേഷം ആണ് മാലി ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.ഐവറി കോസ്റ്റ് ആകട്ടെ സെനഗലിനെ പെനാല്‍റ്റി ഷോട്ട് ഔട്ടില്‍ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ഇതുവരെ എത്തിയിരിക്കുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് കിക്കോഫ്.

ഇന്ന് മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കപ്പേ വേര്‍ധയെ സൌത്ത് ആഫ്രിക്ക നേരിടും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മല്‍സരം.മൌറീഷ്യാന ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ യോഗ്യത നേടിയ കപ്പേ വേര്‍ധ ടീം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.മറുവശത്ത് സൌത്ത് ആഫ്രിക്കന്‍ ടീം പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ മൊറോക്കന്‍ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയതിന് ശേഷം ആണ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുന്നത്.ഇന്നതെ മല്‍സരത്തില്‍ നേരിയ മേല്‍ക്കൈ ആഫ്രിക്കയ്ക്ക് ഉണ്ട് എങ്കിലും ഇത്രയും മല്‍സരങ്ങളില്‍ അനേകം അട്ടിമറി പോരാട്ടങ്ങള്‍ കുഞ്ഞന്‍ ടീമുകള്‍ പുറത്തെടുത്തിട്ടുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തിലെ വിജയിയെ പ്രവചിക്കുക അസാധ്യം.