EPL 2022 European Football Foot Ball International Football Top News transfer news

പരിക്കില്‍ നട്ടം തിരിയുന്ന ബാഴ്സലോണ ഇന്ന് അലാവസിനെ നേരിടുന്നു

February 3, 2024

പരിക്കില്‍ നട്ടം തിരിയുന്ന ബാഴ്സലോണ ഇന്ന് അലാവസിനെ നേരിടുന്നു

ലാലിഗയില്‍ ആടിയുലയുന്ന ബാഴ്സലോണ ഇന്ന് പതിനൊന്നാം സ്ഥാനത്ത് ഉള്ള അലാവസിനെ നേരിടാന്‍ ഒരുങ്ങുന്നു.ടേബിളിൽ നാലാം സ്ഥാനത്തുള്ള സാവിയുടെ ടീം ഒസാസുനയ്‌ക്കെതിരെ 1-0 ന് വിജയിച്ചതിൻ്റെ ആഹ്ളാദത്തില്‍ ആണ്.എന്നാല്‍ അത് ഏറെ കഷ്ട്ടപ്പെട്ടതിന് ശേഷം ആണ് ഒരു വിജയ ഗോള്‍ നേടാന്‍ കഴിഞ്ഞത്.യുവ താരം ആയ വിറ്റര്‍ റോക്ക് ആണ് ബാഴ്സക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.

Barcelona's Joao Felix celebrates scoring against Atletico Madrid on December 3, 2023

പരിക്ക് മൂലം ഇന്നതെ മല്‍സരത്തില്‍ ജോവാ ഫെലിക്സ്,ഫെറാണ്‍ ടോറസ്,സെർജി റോബർട്ടോ, അലജാൻഡ്രോ ബാൾഡെ, റാഫിൻഹ, മാർക്കോസ് അലോൺസോ, ഗവി, മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ എന്നിവര്‍ ഇല്ലാതെ ആണ് സാവി ആദ്യ ടീം ഒരുക്കാന്‍ പോകുന്നത്.പരിക്കില്‍ നിന്നും മുക്തി നേടി ഇനിഗോ മാര്‍ട്ടിനസ് തിരിച്ചെത്തി എന്നത് സാവിക്ക് നല്ല വാര്‍ത്തയാണ്.ഫെറാണ്‍ ടോറസിന് പകരം ഇന്നതെ മല്‍സരത്തില്‍ ഫെര്‍മിന്‍ ലോപസ് ആയിരിയ്ക്കും ആദ്യ ഇലവനില്‍ ഇടം നേടാന്‍ പോകുന്നത്.വിറ്റര്‍ റോക്ക് ഫോര്‍വേഡ് ആണ് എങ്കിലും അദ്ദേഹത്തിന് വേണ്ട പോലുള്ള എക്സ്പീരിയന്‍സ് ഇല്ല എന്നു സാവി കരുത്തുന്നു.ഇന്ന്  ഇന്ത്യന്‍ സമയം മെൻഡിസോറോസ സ്റ്റേഡിയത്തില്‍ പതിനൊന്നു മണിക്ക് ആണ് കിക്കോഫ്.

Leave a comment