സൂപ്പര്‍ ലീഗിന് സമ്മതം മൂളിയ ഇരുപത് ക്ലബുകളുടെ പേര് പുറത്ത് !!!!!!!!!!!!!!!!
സാവി പോകും എന്ന വാര്‍ത്ത പരസ്യം ആയതിനു ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു വലിയ പത്രസേമ്മേളനം ബാഴ്സലോണ പ്രസിഡന്‍റ് ലപ്പോര്‍ട്ട നടത്തിയിരുന്നു.അതില്‍ അദ്ദേഹം ബാഴ്സയുടെ ഭാവി പദ്ധതികള്‍,അതുപോലെ ഭാവി മാനേജര്‍മാര്‍,എന്നിങ്ങനെ അനേകം കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.അതില്‍ ബാഴ്സലോണ ഒപ്പിട്ട സൂപ്പര്‍ ലീഗ് എന്ന ടൂര്‍ണമെന്റില്‍ ഒപ്പിടാന്‍ പോകുന്ന ഇരുപത് ക്ലബുകളുടെ പേര് വെളിപ്പെടുത്തി.

അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെ ആണ്.”ബാർസയ്ക്കും റയൽ മാഡ്രിഡിനും പുറമേ, ഇറ്റലിക്കാരും ഉണ്ടാകും-ഇൻ്റർ, എസി മിലാൻ, നാപോളി, റോമ,കൂടാതെ മാർസെയ്ലെ പോലുള്ള ഫ്രഞ്ച് ടീമുകളും മൂന്ന് പോർച്ചുഗീസ് ക്ലബുകളും ഇതില്‍ അങ്കങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നു(സ്പോർട്ടിംഗ് സിപി, ബെൻഫിക്ക, പോർട്ടോ).”പിന്നെ ഡച്ച് ടീമുകളായ അയാക്‌സ്, ഫെയ്‌നൂർഡ്, പിഎസ്‌വി എന്നിവയും ബെൽജിയത്തിൽ നിന്നുള്ള ക്ലബ് ബ്രൂഗും ആൻഡർലെക്റ്റും ഇതില്‍ പങ്കാളികള്‍ ആണ്.”ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് വരാത്തതില്‍ ഖേദം ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ ഇംഗ്ലണ്ടില്‍ തന്നെ ഒരു ലീഗ് ഉണ്ടാക്കി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.