EPL 2022 European Football Foot Ball International Football Top News transfer news

ജോസ് മൗറീഞ്ഞോയുടെ പുറത്താകല്‍ ഒരു നേട്ടം ആക്കി മാറ്റാന്‍ റോമ

January 20, 2024

ജോസ് മൗറീഞ്ഞോയുടെ പുറത്താകല്‍ ഒരു നേട്ടം ആക്കി മാറ്റാന്‍ റോമ

ഹെഡ് കോച്ച് ജോസ് മൗറീഞ്ഞോയെ പുറത്താക്കി കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ റോമന്‍ ടീം ഇന്ന് തങ്ങളുടെ സീസണ്‍ പോരാട്ടം തുടരും.കഴിഞ്ഞ ആഴ്‌ച എസി മിലാനോടുള്ള തോൽവിയാണ് മോറീഞ്ഞോക്ക് വിനയായത്.സീസൺ അവസാനം വരെ ഇടക്കാല ബോസായി മുൻ മിഡ്ഫീൽഡ് മാസ്ട്രോ ഡാനിയേൽ ഡി റോസിയെ റോമ നിയമിച്ച് കഴിഞ്ഞു.

Roma coach Jose Mourinho on December 30, 2023

 

നിലവില്‍ റോമ ലീഗ് പട്ടികയില്‍ ഒന്പതാം സ്ഥാനത്താണ്.ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം യൂറോപ്പിയന്‍ കിരീടം നേടി എങ്കിലും സീസണിലെ റോമന്‍ ടീമിന്‍റെ  പ്രകടനം  ശരാശരിയിലും താഴെ ആയിരുന്നു.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ ഒരേ ഒരു ജയം മാത്രം ആണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്.ഇന്നതെ മല്‍സരത്തില്‍ അവരുടെ എതിരാളി റിലഗേഷന്‍ സോണില്‍ ഉള്ള ടീം വെറോണയാണ്.ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ ഏഴാം സ്ഥാനത്തേക്ക് കടക്കാന്‍ അവര്‍ക്ക് കഴിയും.അതിനാല്‍ എന്തു വില കൊടുത്തും ജയിക്കാന്‍ ഉള്ള പോരാട്ടത്തില്‍ ഏര്‍പ്പെടാന്‍ ആയിരിയ്ക്കും പുതിയ മാനേജര്‍ക്ക് കീഴില്‍ റോമന്‍ ടീമിന്‍റെ ലക്ഷ്യം. ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.

Leave a comment