EPL 2022 European Football Foot Ball International Football Top News transfer news

” സൗദി അറേബ്യയിലേക്ക് പോയത് ആരെ എങ്കിലും നിരാശപ്പെടുത്തി എങ്കില്‍ മാപ്പ് ” – ജോർദാൻ ഹെൻഡേഴ്സൺ

January 20, 2024

” സൗദി അറേബ്യയിലേക്ക് പോയത് ആരെ എങ്കിലും നിരാശപ്പെടുത്തി എങ്കില്‍ മാപ്പ് ” – ജോർദാൻ ഹെൻഡേഴ്സൺ

അൽ ഇത്തിഫാക്ക് വിട്ട് അയാക്സിൽ ഒപ്പിട്ടത്   ഒരു ഫുട്ബോൾ തീരുമാനം ആണ് എന്നും സൗദി അറേബ്യയിലേക്കുള്ള തന്റെ നീക്കത്തിൽ അര്‍ക്കെങ്കിലും വിഷമം തോന്നി എങ്കില്‍ അതിനു മാപ്പ് ചോദിക്കുന്നതായും മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോർദാൻ ഹെൻഡേഴ്സൺ പറഞ്ഞു.താരം ഇംഗ്ലണ്ട് ക്ലബില്‍ ഉണ്ടായിരുന്ന സമയത്ത് LGBTQIA+ അനുകൂലികളെ നല്ല രീതിയില്‍ പിന്തുണച്ചിരുന്നു.അദ്ദേഹത്തിന്റെ ഈ കാര്യത്തില്‍ ഉള്ള നിലപാടുകള്‍ പലപ്പോഴും പരസ്യമായി പറയുകയും ചെയ്തിരുന്നു.

Apologetic Henderson - Leaving Saudi a 'football decision' - ESPN

 

എന്നാല്‍ അദ്ദേഹം സൌദി പ്രോ ലീഗിലേക്ക് പോയതോടെ കാര്യങ്ങള്‍ മാറി മറയുവാന്‍ തുടങ്ങി. അദ്ദേഹത്തിന് ഇത്രയും നാള്‍ ലഭിച്ചിരുന്ന പിന്തുണ LGBTQIA+ സംഘടന പിന്‍വലിച്ചു.സമൂഹ മാധ്യമങ്ങളിലും മറ്റും അദ്ദേഹത്തിന് അനുകൂലികളില്‍ നിന്നും വിമര്‍ശകരില്‍ നിന്നും നല്ല രീതിയില്‍ ട്രോള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇപ്പോള്‍ അല്‍ എത്തിഫാക്ക് വിട്ട് അയാക്സ് ടീമിലേക്ക് മാറിയതിനാല്‍ ആണ് മാപ്പ് അദ്ദേഹം പരസ്യമായി പറഞ്ഞത്.ഹെൻഡേഴ്സൺ വ്യാഴാഴ്ച അയാക്സുമായി രണ്ടര വർഷത്തെ കരാർ ഒപ്പിട്ടു കഴിഞ്ഞു.

Leave a comment