EPL 2022 European Football Foot Ball International Football Top News transfer news

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനല്‍ ; യോഗ്യത ലക്ഷ്യം വെച്ച് കൊണ്ട് സെവിയ്യ , ബിലിബാവോ ടീമുകള്‍

January 16, 2024

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനല്‍ ; യോഗ്യത ലക്ഷ്യം വെച്ച് കൊണ്ട് സെവിയ്യ , ബിലിബാവോ ടീമുകള്‍

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ ഇടം തേടി കൊണ്ട് ഇന്ന് സ്റ്റേഡിയം കൊളീസിയത്തിൽ ഗെറ്റാഫെയും സെവിയ്യയും ഏറ്റുമുട്ടുന്നു.ലീഗില്‍ ഇതുവരെയുള്ള പ്രകടനം മാറ്റുരച്ച് നോക്കുകയാണ് എങ്കില്‍ സെവിയ്യന്‍ ടീമിനെക്കായിലും എത്രയോ മുകളില്‍ തന്നെ ആണ് ഈ ഗെറ്റാഫെ ടീം.നിലവില്‍ ഗെറ്റാഫെ പത്താം സ്ഥാനത്തും , സെവിയ്യ പതിനേഴാം സ്ഥാനത്തുമാണ്.മേല്‍ക്കൈ നിലവിലെ സാഹചര്യത്തില്‍ ഗേറ്റഫെ ടീമിന് ആണ് എങ്കിലും നോക്കൌട്ട് റൌണ്ട് മല്‍സരങ്ങളില്‍ സെവിയ്യന്‍ ടീമിനെ എഴുതി തള്ളാന്‍ കഴിയില്ല.

Athletic Bilbao's Nico Williams celebrates scoring their second goal with Inaki Williams and Daniel Vivian on December 16, 2023

 

മറ്റൊരു കോപ്പ ഡെല്‍ റിയ മല്‍സരത്തില്‍ ഇന്ന് അലാവസ്  അത്ലറ്റിക്കോ ബിലിബാവോ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും.ഒന്നര മണിക്ക് അത്ലറ്റിക്കോ ബിലിബാവോ കോട്ടയായ സാന്‍ മീംസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗ് പട്ടികയില്‍ ബാഴ്സ,അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളെ പിന്തള്ളി മൂന്നാം സ്ഥാനത്തുള്ള ഈ ബിലിബാവോ ടീം വളരെ ഏറെ ശക്തര്‍ ആണ്.മറുവശത്ത് അലാവസ് ആകട്ടെ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയും ആണ്.കഴിഞ്ഞ അഞ്ചു ലീഗ് മല്‍സരത്തില്‍ ഒരു ജയം മാത്രം നേടാനെ അലാവസ് ടീമിന് കഴിഞ്ഞിട്ടുള്ളൂ.ഒന്നര മണിക്ക് ആണ് കിക്കോഫ്.

Leave a comment