EPL 2022 European Football Foot Ball International Football Top News transfer news

എഫ്എ കപ്പ് ഫോര്‍ത്ത് റൌണ്ട് ; യോഗ്യത നേടാന്‍ ഉറച്ച് വൂള്‍വ്സ് , വെസ്റ്റ് ഹാം ടീമുകള്‍

January 16, 2024

എഫ്എ കപ്പ് ഫോര്‍ത്ത് റൌണ്ട് ; യോഗ്യത നേടാന്‍ ഉറച്ച് വൂള്‍വ്സ് , വെസ്റ്റ് ഹാം ടീമുകള്‍

എഫ്‌എ കപ്പിന്റെ നാലാം റൌണ്ട് റീപ്ലേ മല്‍സരത്തില്‍ ഇന്ന് ബ്രിസ്റ്റോള്‍ സിറ്റി വെസ്റ്റ് ഹാമിനെ നേരിടും.ആദ്യ പാദത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത് കൊണ്ട് ആണ് ഇന്നതെ റീപ്ലേ മല്‍സരത്തില്‍ ഇവര്‍ വീണ്ടും ഏറ്റുമുട്ടുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ഇന്നതെ മല്‍സരത്തിന്റെ കിക്കോഫ് ബ്രിസ്റ്റോള്‍ ഹോം ഗ്രൌണ്ട് ആയ ആഷ്ട്ടന്‍ ഗേറ്റില്‍ ഒന്നേ കാല്‍ മണിക്ക് ആണ്.

West Ham United's Lucas Paqueta receives medical attention after sustaining an injury on January 7, 2024

മറ്റൊരു റീപ്ലേ മാച്ചില്‍ ഇന്ന് പ്രീമിയര്‍ ലീഗ് ടീം ആയ വൂള്‍വ്സ് മറ്റൊരു പ്രീമിയര്‍ ലീഗ് സഹ ടീം ആയ ബ്രെന്‍റ്ഫോര്‍ഡിനെ നേരിടും.കഴിഞ്ഞ മല്‍സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.അന്നത്തെ അതിനു ബദല്‍ ആയാണ് ഇന്നതെ മല്‍സരം.ഇന്ത്യന്‍ സമയം ഒരു മണിക്ക് വൂള്‍വ്സിന്‍റെ ഹോം ആയ മോളിനെക്സ് സ്റ്റേഡിയത്തില്‍ ആണ് ഇന്നതെ മല്‍സരത്തിന്റെ വേദി.

Leave a comment