EPL 2022 European Football Foot Ball International Football Top News transfer news

മെസ്സിക്ക് വോട്ട് ; ലൂക്കാ മോഡ്രിച്ച് , ഫെഡ് വാൽവറഡേ എന്നിവര്‍ക്ക് തെറി വിളി !!!!

January 16, 2024

മെസ്സിക്ക് വോട്ട് ; ലൂക്കാ മോഡ്രിച്ച് , ഫെഡ് വാൽവറഡേ എന്നിവര്‍ക്ക് തെറി വിളി !!!!

റയല്‍ മാഡ്രിഡ്  മിഡ്‌ഫീൽഡ് താരങ്ങളായ ലൂക്കാ മോഡ്രിച്ച്, ഫെഡറിക്കോ വാൽവെർഡെ എന്നിവര്‍ വളരെ മോശം സൈബര്‍ ആക്രമണം  നേരിടുന്നു.റയൽ മാഡ്രിഡിന്റെ ആരാധകരില്‍ നിന്നു തന്നെ ആണ് അവര്‍ക്ക് ഈ തിരിച്ചടി നേരിടേണ്ടി വരുന്നത്.’ദി ബെസ്റ്റ്’ അവാർഡിനുള്ള വോട്ടിംഗ് പ്രക്രിയയുടെ ഭാഗമായി കാർലോ ആൻസലോട്ടിയുടെ ടീമിലെ രണ്ട് അംഗങ്ങളും ലയണൽ മെസ്സിക്ക് പിന്തുണ നൽകിയതിനെ തുടർന്നാണിത്.ഫിഫ വാർഷികാടിസ്ഥാനത്തിൽ നൽകുന്ന ഈ പുരസ്‌കാരം, കഴിഞ്ഞ 12 മാസങ്ങളിൽ ലോക ഫുട്‌ബോളിലുടനീളം മികച്ച പ്രകടനം നടത്തുന്ന താരത്തെ ആദരിക്കാനുള്ള പ്രക്രിയ ആണിത്.

Real Madrid fans take aim at Luka Modrić & Fede Valverde for voting Lionel  Messi 'The Best' | OneFootball

 

ഹാലണ്ടുമായി പോയിന്‍റ് നിലയില്‍ മെസ്സി ഒപ്പം എത്തിയപ്പോള്‍ ഏതൊക്കെ നാഷണല്‍ ടീം കാപ്റ്റന്‍മാര്‍ മല്‍സരാര്‍ത്തികളെ ഫസ്റ്റ് ഓപ്ഷന്‍ ആയി തിരഞ്ഞെടുത്തു എന്നു നോക്കിയതിന് ശേഷം ആണ് വിജയിയെ തീരുമാനിച്ചത്.ലൂക്കാ മോഡ്രിച്ച്, ഫെഡെ വാൽവെർഡെ എന്നിവരുടെ ഫസ്റ്റ് ചോയ്സ് മെസ്സി ആയിരുന്നു.ഇത് പരസ്യം ആയതിനെ തുടര്‍ന്നു ആണ് റയല്‍ ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ അക്രമാസക്തമായി പെരുമാറിയത്.

Leave a comment