EPL 2022 European Football Foot Ball International Football Top News transfer news

സ്പാനിഷ് സൂപ്പര്‍ കപ്പ് ; ഫൈനലില്‍ എല്‍ ക്ലാസിക്കോ ആഘോഷരാവ്

January 14, 2024

സ്പാനിഷ് സൂപ്പര്‍ കപ്പ് ; ഫൈനലില്‍ എല്‍ ക്ലാസിക്കോ ആഘോഷരാവ്

സൗദി അറേബ്യയിൽ നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ തുടർച്ചയായി രണ്ടാം വർഷവും റയൽ മാഡ്രിഡ് അവരുടെ എൽ ക്ലാസിക്കോ എതിരാളികളായ ബാഴ്‌സലോണയെ നേരിടും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് അല്‍ – അവാല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.അയൽക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ എക്‌സ്‌ട്രാ ടൈം വിജയത്തോടെ ലോസ് ബ്ലാങ്കോസ് വളരെ രാജകീയമായ വരവ് തന്നെ ആണ് നടത്തിയിട്ടുള്ളത്.മറുവശത്ത് ബാഴ്സലോണ ആകട്ടെ സെമി-ഫൈനൽ ഔട്ടിംഗിൽ ഒസാസുനയെ ആണ് പരാജയപ്പെടുത്തിയത്.

Preview: Real Madrid vs. Barcelona - prediction, team news, lineups

 

 

കഴിഞ്ഞ സീസണില്‍ ബാഴ്സലോണ ആയിരുന്നു റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഗാവി,പെഡ്രി എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ ആണ് അന്ന് ബാഴ്സക്ക് തുണയായത്.എന്നാല്‍  ഇന്ന് മുന്‍ തൂക്കം മാഡ്രിഡിന് തന്നെ ആണ്.പരിക്കുകള്‍ ഏറെ ഉണ്ട് എങ്കിലും ബെലിങ്ഹാം, വിനീഷ്യസ്,റോഡ്രിഗോ എന്നീ താരങ്ങളുടെ മുന്നേറ്റ നിരയിലെ സാന്നിധ്യം , മിഡ്ഫീല്‍ഡില്‍ ക്രൂസ്,വാല്‍വറഡേയ് എന്നിവരുടെ നിയന്ത്രണവും കൂടി ആകുന്നതോടെ നോക്കൌട്ട് മല്‍സരങ്ങളില്‍ റയലിനെ ഒതുക്കാന്‍ വളരെ അധികം ബാഴ്സലോണ കഷ്ട്ടപ്പെടേണ്ടി വരും.

Leave a comment