EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടം : ടോട്ടന്‍ഹാം – മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

January 14, 2024

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടം : ടോട്ടന്‍ഹാം – മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പുതിയ വര്‍ഷമായി മികച്ച ട്രാക്ക് റിക്കോര്‍ഡ് നിലനിര്‍ത്തുന്ന ടോട്ടന്‍ഹാമും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് പരസ്പരം ഏറ്റുമുട്ടും.എഫ്‌എ കപ്പിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറിക്കൊണ്ട് ഇരു ടീമുകളും 2024 നല്ല രീതിയില്‍  തന്നെ  ആരംഭിച്ചു.റെഡ് ഡെവിൾസ് വിഗാൻ അത്‌ലറ്റിക്കിനെ 2-0ന് തോല്‍പ്പിച്ചപ്പോള്‍ ആംഗെ പോസ്റ്റെകോഗ്ലോയുടെ ടീം ബേൺലിക്കെതിരെ 1-0 നു ജയിച്ചു.

Preview: Man Utd vs. Spurs - prediction, team news, lineups

 

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് ആണ് കിക്കോഫ്.യുണൈറ്റഡ് ഹോം ഗ്രൌണ്ട് ആയ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് ഇന്നതെ മല്‍സരം അരഞ്ഞേറുന്നത്.മികച്ച തുടക്കം ആയിരുന്നു എങ്കിലും ടോട്ടന്‍ഹാമിന്‍റെ മിഡ് സീസണിലെ ഫോം വളരെ ഏറെ മോശം ആയിരുന്നു.എന്നാല്‍ കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ വിജയ വഴിയിലേക്ക് തിരിച്ചു വന്ന അവര്‍ നിലവില്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ആയിരുന്നു.യുണൈറ്റഡിന്‍റെ കാര്യം അതിലും കഷ്ട്ടത്തില്‍ ആണ്.കഴിഞ്ഞ അഞ്ചു പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഒരു ജയം മാത്രമേ ചെകുത്താന്‍മാര്‍ നേടിയിട്ടുള്ളൂ.ഒന്പതാം സ്ഥാനത്തുള്ള യുണൈറ്റഡിന് ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ഏഴാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞേക്കും.ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് ടോട്ടന്‍ഹാം ജയം നേടിയിരുന്നു.

Leave a comment