EPL 2022 European Football Foot Ball International Football Top News transfer news

ബുണ്ടസ്ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങും

January 12, 2024

ബുണ്ടസ്ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങും

നാല് പോയിന്റിന് മുന്നില്‍ നില്‍ക്കുന്ന ലേവര്‍കുസന്‍റെ ലീഡ് ഒന്നാക്കി ചുരുക്കാന്‍ ബയേണ്‍ മ്യൂണിക്ക്.ഈ ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടി ജര്‍മന്‍ ചാമ്പ്യന്മാര്‍ ഇന്ന് ഹോഫന്‍ഹെയിമിനെ നേരിടും.മ്യൂണിക്ക് ഹോം ഗ്രൌണ്ട് ആയ  അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പതിനാറ് മല്‍സരങ്ങളില്‍ നിന്നും ഏഴു മല്‍സരം ജയിച്ച ഹോഫന്‍ഹെയിം ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

Bayern Munich's Matthijs de Ligt reacts on September 15, 2023

 

ആഫ്രിക്ക നേഷൻസ് കപ്പിലേക്കും ഏഷ്യൻ കപ്പിലേക്കും യഥാക്രമം നൗസൈർ മസ്രോയിയും കിം മിൻ ജേയും പോയിരിക്കുന്നത് ബയേണിന് വലിയ തിരിച്ചടി നല്കുന്നു.എന്തെന്നാല്‍ പരിക്ക് അല്ലെങ്കില്‍ തന്നെ അവര്‍ക്ക് വലിയ തലവേദന നല്കുന്നുണ്ട്.സെർജ് ഗ്നാബ്രി (ടെൻഡൺ), ബൗണ സാർ (എസിഎൽ), ഗബ്രിയേൽ മരുസിക് (എസിഎൽ), ഡാനിയൽ പെരെറ്റ്സ് (മുട്ട്), തരെക് ബുച്ച്മാൻ (ഹാംസ്ട്രിംഗ്) എന്നിവരെല്ലാം നിലവില്‍ വിശ്രമത്തില്‍ ആണ്.ജര്‍മന്‍ ക്ലബിന് കരുത്ത് നല്‍കുന്നത് ഫോമിലുള്ള കെയിനും യുവ താരമായ മുസിയാലയുടെ സാന്നിധ്യവും കൂടിയാണ്.മിഡ്ഫീല്‍ഡില്‍ കിമ്മിച്ച് ഏറെ നാളായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്..ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് കിക്കോഫ്.

Leave a comment