EPL 2022 European Football Foot Ball International Football Top News transfer news

കോണർ ഗാലഗര്‍ – ടോട്ടന്‍ഹാമിന്റെ ഈ ട്രാന്‍സ്ഫര്‍ വിന്‍റോയിലെ അടുത്ത സൈനിങ് ടാര്‍ഗെറ്റ്

January 12, 2024

കോണർ ഗാലഗര്‍ – ടോട്ടന്‍ഹാമിന്റെ ഈ ട്രാന്‍സ്ഫര്‍ വിന്‍റോയിലെ അടുത്ത സൈനിങ് ടാര്‍ഗെറ്റ്

ജനുവരി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ചെൽസി മിഡ്ഫീൽഡർ കോണർ ഗല്ലഗറിനെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പര്‍.കാമ്പെയ്‌നിന്റെ രണ്ടാം പകുതിയിൽ മുന്നേറ്റ നിര ശക്തിപ്പെടുത്താന്‍ ടോട്ടന്‍ഹാം ജര്‍മനിയില്‍ നിന്നും ടിമോ വെർണറെ ലോണില്‍ സൈന്‍ ചെയ്തിട്ടുണ്ട്.അതേസമയം ജെനോവയുടെ റാഡു ഡ്രാഗൂസിനിനായുള്ള കരാറും  ടോട്ടന്‍ഹാം പൂര്‍ത്തിയാക്കിയിരിക്കുന്നു.ഇനി ടോട്ടന്‍ഹാമിന്റെ ലക്ഷ്യം ആക്രമണം നടത്താന്‍ കെല്‍പ്പുള്ള ഒരു മിഡ്ഫീല്‍ഡര്‍ ആണ്.

Tottenham 'remain determined to sign Gallagher this month'

 

ദി ഇൻഡിപെൻഡന്റ് റിപ്പോര്‍ട്ട്  അനുസരിച്ച്, ലണ്ടൻ ക്ലബിന്റെ വിഷ് ലിസ്റ്റിൽ ഗല്ലഗർ ഒന്നാം സ്ഥാനത്ത് തുടരുന്നു.സ്പർസ് ഹെഡ് കോച്ചിന് വേണ്ടത് മിഡ് ഫീല്‍ഡില്‍ നല്ല രീതിയില്‍ ഓടി കളിക്കുന്ന ഒരു ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡര്‍ ആണ്.50 മില്യൺ പൗണ്ട് ഓഫർ ആണ് താരത്തിനു ചെല്‍സി മൂല്യം കാണുന്നത്.ഈ തുക നല്കാന്‍ ടോട്ടന്‍ഹാം തയ്യാറുമാണ്. ഈ സീസണിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീമില്‍ ഒരു പ്രധാന കളിക്കാരനായി മാറി കഴിഞ്ഞിരിക്കുന്നു  ഗല്ലഗര്‍.25 മല്‍സരങ്ങളില്‍ നിന്നു താരം ചെല്‍സിക്ക് വേണ്ടി 4 അസിസ്റ്റുകള്‍ നേടിയിട്ടുണ്ട്.

Leave a comment