EPL 2022 European Football Foot Ball International Football Top News transfer news

റൊമേനിയന്‍ പോരാളിയായ റാഡു ഡ്രാഗൂസിൻ ടോട്ടന്‍ഹാമിലേക്ക് !!!!

January 11, 2024

റൊമേനിയന്‍ പോരാളിയായ റാഡു ഡ്രാഗൂസിൻ ടോട്ടന്‍ഹാമിലേക്ക് !!!!

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു പുതിയ സെന്റർ ബാക്കിനെ കൊണ്ട് വരുന്നതിന് വേണ്ടി ടോട്ടന്‍ഹാം മാനേജര്‍ ആൻഗെ പോസ്റ്റെകോഗ്ലോ കാലങ്ങള്‍ ഏറെയായി മാനേജ്മെന്‍റിനോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്.ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി അവര്‍ അദ്ദേഹത്തിന് ഒരു പുതിയ പ്രതിരോധ താരത്തിനെ ടീമില്‍ എത്തിച്ചിരിക്കുന്നു.താരത്തിന്‍റെ വരവ് ഒഫീഷ്യല്‍ ആയിട്ടില്ല എങ്കിലും കാര്യങ്ങള്‍ അവസാന ലാപ്പില്‍ എത്തി കഴിഞ്ഞു.

Dragusin has chosen Tottenham

 

ജെനോവന്‍ സെന്‍റര്‍ ബാക്ക് ആയ റാഡു ഡ്രാഗുസിൻ ആണ് ടോട്ടന്‍ഹാമിന്റെ  പുതിയ  സൈനിങ്.അദ്ദേഹത്തിന് വേണ്ടി ഈ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ ബയേണ്‍ മ്യൂണിക്ക് ഒട്ടേറെ ശ്രമം നടത്തി എങ്കിലും താരം ഒടുവില്‍ ടോട്ടന്‍ഹാമിന് സമ്മതം മൂളുകയായിരുന്നു.26 മില്യണ്‍ യൂറോ ആണ് ടോട്ടന്‍ഹാം താരത്തിന്റെ സേവനത്തിന് വേണ്ടി ജെനോവയ്ക്ക് നല്‍കുന്നത്.ഇംഗ്ലിഷ് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത ശരി ആണെങ്കില്‍ ഈ വാരത്തില്‍ തന്നെ താരം തന്‍റെ മെഡിക്കല്‍ അറ്റെന്‍ഡ് ചെയ്യാന്‍ ലണ്ടനിലേക്ക് തിരിക്കും.ഏരിയല്‍ ബോള്‍ കൈകാര്യം ചെയ്യാനുള്ള മികവ്, റൈറ്റ് ബാക്ക് റോളിലും കളിയ്ക്കാന്‍ കഴിയുന്ന പ്രവീണ്യം, നേതൃത മികവ് , ഇതെല്ലാം ആണ് 21 വയസ്സുള്ള ഈ റൊമാനിയന്‍ താരത്തെ വിത്യസ്ഥന്‍ ആക്കുന്നത്.

Leave a comment