EPL 2022 European Football Foot Ball International Football Top News transfer news

ടെർമിനൽ ക്യാൻസർ ; മുന്‍ ഇംഗ്ലണ്ട് നാഷണല്‍ ടീം മാനേജര്‍ ജീവിക്കാന്‍ പോകുന്നത് ഒരു വര്‍ഷത്തേക്ക് കൂടി

January 11, 2024

ടെർമിനൽ ക്യാൻസർ ; മുന്‍ ഇംഗ്ലണ്ട് നാഷണല്‍ ടീം മാനേജര്‍ ജീവിക്കാന്‍ പോകുന്നത് ഒരു വര്‍ഷത്തേക്ക് കൂടി

2002, 2006 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ടീമിലെ  സുവർണ്ണ തലമുറയെ പരിശീലിപ്പിച്ച മുൻ  മാനേജർ സ്വെൻ-ഗോറൻ എറിക്‌സണ് കാന്‍സര്‍.അദ്ദേഹത്തിന് ഇനി ഒരു വര്‍ഷം കൂടി മാത്രമേ ആയുസ്സുള്ളൂ.പെട്ടെന്ന് ഒരു ദിവസം മയങ്ങി വീണത്തിനെ തുടര്‍ന്നു ആണ് തനിക്ക് ഈ രോഗം ഉള്ളതായി കണ്ടെത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിനെ ബാധിച്ചിരിക്കുന്നത്  പാൻക്രിയാറ്റിക് ക്യാൻസറാണ്.

Former England coach Sven-Goran Eriksson has cancer and 'at best a year to  live' | news.com.au — Australia's leading news site

 

എറിക്സൺ സ്വീഡിഷ് റേഡിയോ പി 1 ഇക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ഇത് വെളിപ്പെടുത്തിയത്.ആരോഗ്യപ്രശ്നങ്ങൾ കാരണം പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കുറയ്ക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പറഞ്ഞിരുന്നു.ഇറ്റലിയിലെ ലാസിയോ, പോർച്ചുഗലിലെ ബെൻഫിക്ക, ജന്മനാടായ സ്വീഡനിലെ ഗോഥെൻബർഗ് എന്നിവയ്‌ക്കൊപ്പം ക്ലബ്ബ് തലത്തിൽ ലീഗ് കിരീടങ്ങൾ നേടിയതിന് ശേഷം അദ്ദേഹം ഇംഗ്ലണ്ട് നാഷണല്‍ ടീമിന്റെ ചുക്കാന്‍ പിടിക്കുന്നത്.ഡേവിഡ് ബെക്കാം, സ്റ്റീവൻ ജെറാർഡ്, വെയ്ൻ റൂണി എന്നിവരുൾപ്പെടെയുള്ള വമ്പന്‍ താരനിബിഡമായ ടീം ഉള്ള ഇവര്‍ 2002, 2006 ലോകകപ്പുകളില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകള്‍ക്കെതിരെ പരാജയപ്പെട്ട് ക്വാർട്ടർ ഫൈനലില്‍ പുറത്തായി.

Leave a comment