ഫ്രെങ്കി ഡി യോങ് 2.0 – ബാഴ്സലോണയുടെ സൈനിങ് ടാര്‍ഗെറ്റ് ആയ അടുത്ത വണ്ടര്‍ കിഡ്
സ്വീഡിഷ് താരം ലൂക്കാസ് ബെർഗ്‌വാളിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കുറച്ച് ആഴ്ചകള്‍ ആയി താൽപര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടു.17-ാം വയസ്സിൽ തന്നെ താന്‍ കളിക്കുന്ന ക്ലബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനു കഴിയുന്നു.സ്വീഡിഷ് ക്ലബ് ആയ ജുർഗാർഡൻസിനു വേണ്ടി ആണ് താരം കളിക്കുന്നത്.

നിലവിലുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ബാഴ്‌സലോണ പല യുവ താരങ്ങളുടെ സൈനിങ്ങുകളും നടത്താന്‍ വിമുഖത കാണിച്ചു എങ്കിലും ബെര്‍ഗ്വാളിന്‍റെ കാര്യത്തില്‍ ബാഴ്സലോണക്ക് ഏറെ താല്‍പര്യം ഉണ്ട്.ക്ലബ് അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍ ഫീസ് ആയി ആവശ്യപ്പെടുന്നത് 6.5 മില്യണ്‍ യൂറോ ആണ്.അത് നല്കാന്‍ തങ്ങള്‍ തയ്യാര്‍ ആണ് എന്ന് ബാഴ്സ അറിയിച്ച് കഴിഞ്ഞിരിക്കുന്നു.സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് റോളില്‍ കളിക്കുന്ന താരം നിലവിലെ ബാഴ്സ താരം ആയ ഫ്രെങ്കി ഡി യോങ്ങിന്റെ തനി പകര്‍പ്പ് ആണ്.അദേഹത്തിനെ പോലെ തന്നെ കളിയുടെ ടെമ്പോ നിയന്ത്രിക്കുക, മികച്ച പൊസിഷനിങ്, പ്രതിരോധം പിളര്‍ക്കുന്ന ത്രൂ ബാള്‍ നല്കുക ഇതെല്ലാം തന്നെ ആണ് ബെര്‍ഗ്വാളിന്‍റെയും മികവുകള്‍.