EPL 2022 European Football Foot Ball International Football Top News transfer news

ലോണ്‍ കാലാവധി കഴിഞ്ഞാല്‍ തിരിച്ചു വരണം ; സാഞ്ചോ ബോറൂസിയയിലേക്ക്

January 11, 2024

ലോണ്‍ കാലാവധി കഴിഞ്ഞാല്‍ തിരിച്ചു വരണം ; സാഞ്ചോ ബോറൂസിയയിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജാഡൻ സാഞ്ചോ ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള ലോൺ സ്പെലിന് പച്ച കൊടി.എന്നാല്‍ വിചിത്രം ആയത് താരത്തിനെ ലോണ്‍ കാലാവധി കഴിഞ്ഞാല്‍ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ബോറൂസിയ തിരഞ്ഞെടുത്തില്ല എന്നത് ആണ്.ആറ് മാസം കഴിഞ്ഞാല്‍ താരത്തിനു യൂണിറ്റഡിലേക്ക് തന്നെ തിരിച്ചു വരേണ്ടി വരും.

 

ഏകദേശം 3 മില്യണ്‍ യൂറോ ആണ് താരത്തിന്റെ ഫീസ്.യുണൈറ്റഡ് ഫോർവേഡ് ഇപ്പോൾ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നു, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മാർബെല്ലയിലെ ഡോർട്ട്മുണ്ട് ക്യാമ്പിൽ ചേരാൻ അദ്ദേഹം  ഒരുങ്ങുകയാണ്.ദി മിറർ യുകെ പറയുന്നതനുസരിച്ച്, ബൊറൂസിയ ഡോർട്ട്മുണ്ടിനെ അവരുടെ മുൻ കളിക്കാരനെ വീണ്ടും സൈൻ ചെയ്യുന്നതിൽ നിന്ന് തടയുന്ന പ്രധാന ഘടകം അദ്ദേഹത്തിന്റെ  ഉയർന്ന വേതനമാണ്.ഇംഗ്ലണ്ട് ഇന്റർനാഷണൽ താരം  2021-ൽ 73 മില്യൺ പൗണ്ട് ട്രാൻസ്ഫർ ഫീസില്‍  ഓൾഡ് ട്രാഫോഡിലേക്ക് മാറിയതിന് ശേഷം 250,000 യൂറോ വേതനം വാങ്ങുന്നുണ്ട്.അതും ഒരാഴ്ചയില്‍ !!!!!!!!!!

Leave a comment