EPL 2022 European Football Foot Ball International Football Top News transfer news

ജോവോ ഫെലിക്‌സിന്‍റെ കരാര്‍ സ്ഥിരം അക്കണോ എന്ന സംശയത്തില്‍ ബാഴ്സലോണ

January 11, 2024

ജോവോ ഫെലിക്‌സിന്‍റെ കരാര്‍ സ്ഥിരം അക്കണോ എന്ന സംശയത്തില്‍ ബാഴ്സലോണ

ജോവോ ഫെലിക്‌സിന്റെ സ്ഥിരമായ സൈനിങ് അടുത്ത സമ്മര്‍ വിന്‍റോയില്‍ നടത്താന്‍ ബാഴ്സലോണ ഉദ്ദേശിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ പോര്ച്ചുഗീസ് വിങ്ങറുടെ കാര്യത്തില്‍ ക്ലബിലെ കോച്ചിംഗ് സ്റ്റാഫിന് ചില കല്ല് കടികള്‍ ഉള്ളതായി റിപ്പോര്‍ട്ട് പുറത്ത് വിട്ട് സ്പാനിഷ് മാധ്യമങ്ങള്‍.ഈ സീസണിൽ 22 മത്സരങ്ങൾ കളിച്ച അദ്ദേഹം സാവിയുടെ ടീമിൽ സ്ഥിര സാന്നിധ്യം ആയി മാറി കഴിഞ്ഞു.

Barcelona coaching staff 'having doubts over permanent Felix deal'

 

എന്നാല്‍ താരം ആദ്യം ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോള്‍ ഇല്ല.താരം അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മല്‍സരത്തില്‍ ആണ് അവസാനമായി ഫോമില്‍ കളിച്ചത്.അന്ന് വിജയ ഗോള്‍ കണ്ടെത്തിയ താരം പ്രസിഡന്‍റ് ലപ്പോര്‍ട്ടയുടെ ഗുഡ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.എന്നാല്‍ അതിനു ശേഷം താരത്തിനു കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിയുന്നില്ല.നിലവില്‍ ബാഴ്സയുടെ മുന്നേറ്റ നിര വളരെ മോശം പ്രകടനം ആണ് കാഴ്ചവെക്കുന്നത്.ഫെലിക്സിനെ കൂടാതെ  ലെവണ്ഡോസ്ക്കിക്കും ലഭിക്കുന്നുണ്ട് വലിയ സമ്മര്‍ദം.ഇവരില്‍ ഭേദം റഫീഞ്ഞ തന്നെ ആണ്.ബാഴ്സയില്‍ കളിക്കുകയാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്നു പറഞ്ഞ ഫെലിക്സിന് തന്‍റെ സ്വപ്നം സാക്ഷാത്കരിക്കണം എങ്കില്‍ ഈ സീസണിന്‍റെ രണ്ടാം പകുതി ഏറ്റവും മികച്ച ഫോമില്‍ കളിക്കണം.

Leave a comment