EPL 2022 European Football Foot Ball International Football Top News transfer news

കോപ്പ ഇറ്റാലിയയില്‍ ഇന്ന് ഫൂട്ബോള്‍ ചാണക്യന്‍മാരുടെ പോരാട്ടം

January 10, 2024

കോപ്പ ഇറ്റാലിയയില്‍ ഇന്ന് ഫൂട്ബോള്‍ ചാണക്യന്‍മാരുടെ പോരാട്ടം

കോപ്പ ഇറ്റാലിയയിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലാസിയോയും റോമയും ഇന്ന് പരസ്പരം പോരടിക്കും.ഇന്ത്യന്‍ സമയം പത്തര മണിക്ക് ഇരു ടീമുകളുടെയും ഹോം ഗ്രൌണ്ട് ആയ ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ഇന്നലെ നടന്ന മല്‍സരത്തില്‍ ജയം നേടി കൊണ്ട് സെമി ഫൈനല്‍ യോഗ്യത നേടിയ ഏക സീരി എ ടീം ഫിയോറെന്‍റ്റീന ആണ്.

Lazio coach Maurizio Sarri before the match on December 17, 2023

 

സീസണ്‍ ആരംഭിക്കുമ്പോള്‍ ലാസിയോ വളരെ പതിഞ്ഞ മട്ടില്‍ ആയിരുന്നു , എന്നാല്‍ പതിയെ ടെമ്പോ കൂട്ടി കൂട്ടി നിലവില്‍ ലീഗില്‍ ഏഴാം സ്ഥാനത്ത് അവര്‍ എത്തി കഴിഞ്ഞു.മുന്‍ യൂവേ- ചെല്‍സി മാനേജര്‍ മൌറീഷ്യോ സാരിയുടെ മികവില്‍ ഇപ്പോള്‍ ക്ലബ് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു.മറുവശത്ത് റോമയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെ ആണ്.എന്നാല്‍ സീസണിന്‍റെ തുടക്കത്തില്‍ ആയിരുന്നു മോറീഞ്ഞോയുടെ  ടീം മികച്ച പ്രകടനം കാഴ്ചവെച്ചത്.പ്രകടനവും ടീമിലേ താരങ്ങളെയും കണക്കില്‍ എടുത്ത് നോക്കുകയാണ് എങ്കില്‍ ഇരു ടീമുകളും തുല്യര്‍ ആണ്.അതിനാല്‍ ഇന്നതെ മല്‍സരം ഒരു മികച്ച പോരാട്ടം തന്നെ ഇരു കൂട്ടരിലും കാണാന്‍ കഴിയും. കൂടാതെ ലോകോത്തര മാനേജര്‍മാരുടെ തന്ത്രങ്ങളുടെ പോരാട്ടവും കൂടി ആയിരിയ്ക്കും ഇന്ന് നടക്കാന്‍ പോകുന്നത്.

Leave a comment