EPL 2022 European Football Foot Ball International Football Top News transfer news

ഗബ്രിയേൽ ജീസസിന് പരിക്ക് ; ഇന്നതെ ലിവര്‍പൂള്‍ എഫ് എ കപ്പ് മല്‍സരത്തില്‍ ബ്രസീലിയന്‍ താരം കളിക്കില്ല

January 7, 2024

ഗബ്രിയേൽ ജീസസിന് പരിക്ക് ; ഇന്നതെ ലിവര്‍പൂള്‍ എഫ് എ കപ്പ് മല്‍സരത്തില്‍ ബ്രസീലിയന്‍ താരം കളിക്കില്ല

ഇന്ന് ലിവർപൂളിനെതിരായ എഫ്എ കപ്പ് മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഗബ്രിയേൽ ജീസസ് കളിക്കില്ല.ബ്രസീൽ ഇന്റർനാഷണലിന് കാൽമുട്ടിന് പരിക്കേറ്റതായി മെയിൽ സ്‌പോർട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.പ്രശ്നത്തിന്റെ തീവ്രത വ്യക്തമല്ല – എന്നാൽ ഇത് ഒരു ദീർഘകാല പ്രശ്നമായിരിക്കില്ലെന്നാണ് ആഴ്സണല്‍ മാനേജ്മെന്റിന്റെയും മാനേജര്‍ ആര്‍ട്ടേറ്റയുടെയും  പ്രതീക്ഷ.ഇന്നതെ മല്‍സരം കഴിഞ്ഞാല്‍ ആഴ്സണലിന്റെ അടുത്ത മല്‍സരം ജനുവരി 20 നു ആണ്.രണ്ടാഴ്ച്ചയോളം താരത്തിനു  വിശ്രമിക്കാന്‍ അവസരം ലഭിക്കും.

Reiss Nelson | Players | Men | Arsenal.com

( റീസ് നെല്‍സന്‍ )

മുൻ മാഞ്ചസ്റ്റർ സിറ്റി താരത്തിന് കാൽമുട്ടില്‍ ഇടക്കിടെ പരിക്ക് സംഭവിക്കാറുണ്ട്.കാൽമുട്ടിന്റെ പ്രശ്‌നത്തെത്തുടർന്ന് സീസണിന്റെ ആദ്യ ആഴ്ചകൾ നഷ്‌ടമായ അദ്ദേഹത്തിന് ജോയിന്റിലെ ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ സീസണിലും മൂന്നു മാസം വിശ്രമം അനിവാര്യം ആയിരുന്നു.ഈ സീസണില്‍ ഇതിന് മുന്നേ ഒക്ടോബറിനും നവംബറിനുമിടയിൽ ഹാംസ്ട്രിംഗ് പരിക്ക് കാരണം ഒരു മാസം അദ്ദേഹം ബൂട്ട് കെട്ടിയിരുന്നില്ല.ഇന്നതെ മല്‍സരത്തില്‍ ജീസസിന് പകരം അര്‍ട്ടേട്ട റീസ് നെല്‍സനെ ആണ് കളിയ്ക്കാന്‍ ഇറക്കുന്നത്.

 

 

 

 

 

 

Leave a comment