EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ രണ്ടാം അങ്കം പയറ്റാന്‍ ടിമോ വെർണര്‍

January 7, 2024

പ്രീമിയര്‍ ലീഗില്‍ രണ്ടാം അങ്കം പയറ്റാന്‍ ടിമോ വെർണര്‍

ഒടുവില്‍ ടോട്ടന്‍ഹാം തങ്ങളുടെ മുന്നേറ്റ നിരയിലെ പ്രശ്നങ്ങള്‍ക്ക് ഒരു അറുതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു.ഇന്നലെ അവര്‍ ആര്‍ബി ലെപ്സിഗുമായി മുന്‍ ചെല്‍സി – ജര്‍മന്‍  സ്ട്രൈക്കര്‍ ആയ ടിമോ വെര്‍ണറെ ലോണില്‍ സൈന്‍ ചെയ്യാന്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തിയിരിക്കുന്നു.താരം ഇന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കും.2023-24 സീസണിന്റെ അവസാനം വരെ കളിയ്ക്കാന്‍ താരത്തിന്‍റെ സേവനത്തിന് വേണ്ടി ടോട്ടന്‍ഹാം മുടക്കുന്നത് 15-20 മില്യൺ യൂറോ ആയിരിയ്ക്കും.

Timo Werner will be making a return to the Premier League with Spurs (Credit: Twitter)

 

താരത്തിന്‍റെ ഫീസും വഹിക്കുന്നതു പ്രീമിയര്‍ ലീഗ് ക്ലബ് തന്നെ ആയിരിയ്ക്കും.സീസണ്‍ അവസാനിക്കുമ്പോള്‍ താരത്തിനെ വാങ്ങാന്‍ ഉള്ള ഓപ്ഷന്‍ കരാറില്‍ ഉണ്ട്.എന്നാല്‍ അത് നിര്‍ബന്ധമില്ല.2020ൽ 47.5 മില്യൺ പൗണ്ടിന് ചെൽസിയിലേക്ക് വന്ന വെര്‍ണര്‍ ഒരു പ്രീമിയര്‍ ലീഗ് ഫ്ലോപ് ആയാണ് പോയത്.അദ്ദേഹത്തിന് ബ്ലൂസ് ടീമില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ഇത് അദ്ദേഹത്തിന് പ്രീമിയര്‍ ലീഗ് നല്‍കുന്ന രണ്ടാം അവസരം ആണ്.ഇതില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ ആയാല്‍ ടോട്ടന്‍ഹാമില്‍ ഒരു സോളിഡ് കരിയര്‍ പടുത്തുയര്‍ത്താന്‍ താരത്തിനു കഴിഞ്ഞേക്കും.

Leave a comment