EPL 2022 European Football Foot Ball International Football Top News transfer news

സണ്ടര്‍ലണ്ടിനെ കീഴ്പ്പെടുത്തി എഫ് എ കപ്പില്‍ നാലാം റൌണ്ടിലേക്ക് മുന്നേറാന്‍ ന്യൂ കാസില്‍

January 6, 2024

സണ്ടര്‍ലണ്ടിനെ കീഴ്പ്പെടുത്തി എഫ് എ കപ്പില്‍ നാലാം റൌണ്ടിലേക്ക് മുന്നേറാന്‍ ന്യൂ കാസില്‍

എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ടിലെ പ്രമുഖ മല്‍സരങ്ങളില്‍ ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡും സണ്ടര്‍ലാണ്ടും തമ്മില്‍ ഏറ്റുമുട്ടും.സണ്ടര്‍ലാന്‍ഡ് ഒരു ചാംപ്യന്‍ഷിപ്പ് ടീം ആണ്.കഴിഞ്ഞ തവണ രണ്ടു ക്ലബുകളും എഫ് എ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം സണ്ടര്‍ലാണ്ടിനൊപ്പം ആയിരുന്നു.എന്നാല്‍ ഇത് നടന്നിട്ട് ദശകങ്ങള്‍ ആയി.ഇന്നതെ ന്യൂ കാസില്‍ യുണൈറ്റഡ് ഒരു പ്രീമിയര്‍ ലീഗ് സൂപ്പര്‍ ടീം ആണ്.

Newcastle United's Kieran Trippier looks dejected on December 19, 2023

ലോകോത്തര കോച്ചും താരങ്ങളും അവകാശപ്പെടാന്‍ കെല്‍പ്പുള്ള ഈ ന്യൂ കാസില്‍ ടീമിന് തന്നെ ആണ് ഇന്നതെ മല്‍സരത്തിലെ മേല്‍ക്കൈ.എന്നാല്‍ കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ ന്യൂ കാസിലിന് അവരുടെ ഫോമിലേക്ക് ഉയരാന്‍ കഴിയുന്നില്ല.പ്രമുഖ താരങ്ങള്‍ക്ക് എല്ലാം പരിക്ക് ആയത് മൂലം ആണ് അവരുടെ കളിയുടെ ക്വാളിറ്റിയില്‍ ഇങ്ങനെ ഒരു താഴ്ച്ച സംഭവിച്ചത്.ഈഎഫ്എല്‍ കപ്പില്‍ നിന്നും അവര്‍ പുറത്തായി.ജോ വില്ലോക്ക്, ടോനാളി,നിക്ക് പോപ്പ്,കിരിയന്‍ ട്രിപ്പര്‍, ബാര്‍ണസ് എന്നിങ്ങനെ പല പ്രമുഖരും ഇല്ലാതെ ആണ് എഡി ഹോവിന് ടീമിനെ ലൈനപ്പ് ചെയ്യേണ്ടി വരുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ആറേ കാല്‍ മണിക്ക് ആണ് കിക്ക് ഓഫ്.

Leave a comment