EPL 2022 European Football Foot Ball International Football Top News transfer news

എഫ് എ കപ്പ് മൂന്നാം റൌണ്ട് ; ചെല്‍സിയുടെ എതിരാളി ചാംപ്യന്‍ഷിപ്പ് ടീം ആയ പ്രെസ്റ്റൺ നോർത്ത് എൻഡ്

January 6, 2024

എഫ് എ കപ്പ് മൂന്നാം റൌണ്ട് ; ചെല്‍സിയുടെ എതിരാളി ചാംപ്യന്‍ഷിപ്പ് ടീം ആയ പ്രെസ്റ്റൺ നോർത്ത് എൻഡ്

എട്ട് തവണ എഫ്എ കപ്പ് ജേതാക്കളായ ചെൽസി എഫ് എ കപ്പ് മൂന്നാം റൌണ്ടില്‍ ഇന്ന് പ്രെസ്റ്റൺ നോർത്ത് എൻഡിനെ നേരിടും.ബ്ലൂസിന്‍റെ തട്ടകം ആയ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തന്നെ ആയിരിയ്ക്കും മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് കിക്കോഫ്.2010 ജനുവരിയിൽ ആണ് അവസാനമായി ഈ രണ്ടു ക്ലബുകളും ഏറ്റുമുട്ടിയത്.

Chelsea's Noni Madueke celebrates scoring their second goal with Levi Colwill and Malo Gusto on December 30, 2023

 

 

ഇനിയുള്ള ഏഴു ദിവസം ചെല്‍സിക്ക് ഏറെ പ്രധാനപ്പെട്ടത് ആണ്.എന്തെന്നാല്‍ എഫ് എ കപ്പ്,ഈഎഫ്എല്‍ കപ്പ് സെമി ആദ്യ റൌണ്ട്,പ്രീമിയര്‍ ലീഗ് എന്നിങ്ങനെ വിവിധമായ മൂന്നു ടൂര്‍ണമെന്റിലെ മൂന്നു മല്‍സരങ്ങള്‍ കളിക്കേണ്ട ചുമതല അവര്‍ക്കുണ്ട്.നിലവില്‍ പത്താം സ്ഥാനത്ത് ആണ് എങ്കിലും പതിയെ ഈ ചെല്‍സി ടീം ഉയര്‍ന്നു വരുന്നുണ്ട്.എന്നാല്‍ മല്‍സരത്തില്‍ ഉള്ള മേല്‍ക്കൈ പല അബദ്ധങ്ങളും മൂലം കൈവിട്ടു    പോകുന്നത് ഈ ചെല്‍സി ടീമിന് വലിയൊരു തിരിച്ചടി തന്നെ ആണ്.പുതിയ താരോദയം ആയ കോള്‍ പാമര്‍ ആണ് ചെല്‍സിയുടെ പ്രതീക്ഷ.കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു ഗോളുകള്‍ നേടിയത് കൂടാതെ മൂന്നാമത്തെ ഗോളിനും അദ്ദേഹം വഴി ഒരുക്കിയിരുന്നു.ഇനിയുള്ള മല്‍സരങ്ങളില്‍ മാനേജര്‍ പൊച്ചെട്ടീനോ ഈ യുവ താരത്തിനു കൂടുതല്‍ അവസരങ്ങള്‍ നല്കും എന്നത് വ്യക്തം ആണ്.

Leave a comment