ലൂക്കാസ് വാസ്ക്വസ് ; റയലിനെ അലട്ടുന്ന മറ്റൊരു പരിക്ക് കൂടി
ഈ സീസണില്‍ റയല്‍ മാഡ്രിഡിന്‍റെ ശനിദിശ മാറുന്നില്ല.പരിക്കുകള്‍ അവര്‍ക്ക് വലിയ വിനയായി മാറി കൊണ്ടിരിക്കുകയാണ്.ഇന്ന് പരിശീലനത്തിന് ഇറങ്ങിയ സ്പാനിഷ് റൈറ്റ് ബാക്ക് ലൂക്കാസ് വാസ്‌ക്വസിന് പരിക്ക് സംഭവിച്ചിരിക്കുന്നു.സ്പാനിഷ് മാധ്യമങ്ങളുടെ കണക്ക് പ്രകാരം അടുത്ത മൂന്നാഴ്‌ചത്തേക്ക് താരത്തിനു കളിയ്ക്കാന്‍ കഴിയില്ല.

ആദ്യ ഇലവനിലെ സ്ഥിര അങ്കത്വം അദ്ദേഹത്തിന് ഇല്ല എങ്കിലും നിലവില്‍ പ്രതിരോധ മേഘലയില്‍ റയല്‍ നല്ല പോലെ പ്രതിസന്ധി നേരിടുന്നുണ്ട്.ഈ സമയത്ത് വാസ്ക്വസിന്‍റെ അഭാവം ടീമിന്‍റെ സ്ക്വാഡ് ഡെപ്തിനെ ബാധിക്കും.കോപ ഡെല്‍ റിയ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിങ്ങനെ തിരക്കേറിയ ഷെഡ്യൂള്‍ ആണ് റയലിന് മുന്നില്‍ ഉള്ളത്.ഫിറ്റ്നസിലേക്ക് കര്‍വഹാള്‍ മടങ്ങി എത്തിയത് തല്‍ക്കാലം റയലിനെ രക്ഷിക്കും.അദ്ദേഹത്തിന്റെ അഭാവത്തില്‍ 92 ആം മിനുട്ടില്‍ ലൂക്കാസ് നേടിയ ഗോളില്‍ ആണ് റയല്‍ മാഡ്രിഡ് അലാവസിനെതിരെ ജയിച്ചത്.