EPL 2022 European Football Foot Ball International Football Top News transfer news

ഏകദിന ക്രിക്കറ്റർ ഓഫ് ഇയർ നോമിനേഷൻ ലിസ്റ്റ് പൂര്‍ത്തിയായി

January 5, 2024

ഏകദിന ക്രിക്കറ്റർ ഓഫ് ഇയർ നോമിനേഷൻ ലിസ്റ്റ് പൂര്‍ത്തിയായി

വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷാമി, ഡാരിൽ മിച്ചൽ എന്നീ നാല് താരങ്ങൾ ഐസിസി 2023 ലെ മികച്ച ഏകദിന ക്രിക്കറ്റർ അവാർഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ലോകക്കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ച ഈ നാല് താരങ്ങളിലും കിരീടം നേടാന്‍ ആരും തന്നെ ഫേവറിറ്റ്സ് അല്ല.ഓരോ താരങ്ങളും ഒന്നിന്നൊന്ന് മികച്ച പ്രകടനങ്ങളിലൂടെ ആണ് ഫൈനല്‍ ലിസ്റ്റില്‍ എത്തിയിരിക്കുന്നത്.

63.36 ആവറേജില്‍ ശുബ്മാന്‍ ഗില്‍ 29 മത്സരങ്ങളിൽ നിന്ന് 1584 റൺസ് കണ്ടെത്തി.അന്താരാഷ്ട്ര ക്രിക്കറ്റില്‍  2023 ഗില്‍ തന്‍റെ ഉദയത്തിന്‍റെ വര്‍ഷമായി തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷത്തോടെ ആണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം നേടാനും ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റുവാനും ആരംഭിച്ചത്.വളരെ കാലത്തെ മോശം ഫോമില്‍ നിന്ന് കോഹ്ലി തിരിച്ചുവരവ് പൂര്‍ത്തിയാക്കിയത് 2022 ല്‍ ആണ്.എന്നാല്‍ 2023 ല്‍ താരത്തിന്റെ മറ്റൊരു കരിയര്‍ പീക്ക് പെര്‍ഫോമെന്‍സിന്  ആണ് നമ്മള്‍ കാഴ്ചക്കാര്‍ ആയത്.27 മത്സരങ്ങളിൽ നിന്ന് 1377 റൺസും ഒരു വിക്കറ്റും 12 ക്യാച്ചുകളും അദ്ദേഹം നേടി.ലോകക്കപ്പില്‍ താരത്തിന്‍റെ പ്രകടനം ഉജ്ജ്വലം ആയിരുന്നു.

 

Daryl Mitchell Biography | Girlfriends | Debut | Salary | More

 

 

ഇന്ത്യന്‍ ബോളിങ് നിരയില്‍ സ്ഥിരമായ സ്ഥാനം പോലും ഇല്ലാതിരുന്ന ഷമിയുടെ തിരിച്ചുവരവിന്റെ കൊല്ലം കൂടി ആയിരുന്നു കഴിഞ്ഞത്.ഏഴ് ബൗളർമാർ മാത്രമാണ് ലോകകപ്പ് ക്രിക്കറ്റിൽ 50-ലധികം വിക്കറ്റുകൾ നേടിയിട്ടുള്ളത്.അതില്‍ ഒരാള്‍ ആവാന്‍ കഴിഞ്ഞ ഷമി ഈ നേട്ടം കൈവരിച്ചത് വളരെ കുറവ് മല്‍സരങ്ങളില്‍ നിന്നാണ്.ന്യൂസ് ലാന്‍ഡ് ബാറ്റര്‍ ഡാരിൽ മിച്ചൽ കഴിഞ്ഞ വര്‍ഷം 26 മത്സരങ്ങളിൽ നിന്ന് 1204 റൺസും 9 വിക്കറ്റും 22 ക്യാച്ചുകളും നേടിയിട്ടുണ്ട്.ബാറ്റിങ്ങില്‍ ആണ് കൂടുതല്‍ പാടവം കൂടുതല്‍ എങ്കിലും ബോളിങ്ങിലും ടീമിന് ബ്രേക്ക് നല്കാന്‍ താരത്തിനു കഴിയും.കഴിഞ്ഞ വര്‍ഷം 1204 റണ്‍സ് നേടിയ ഡാരില്‍ ഒരു കലണ്ടര്‍ ഇയറില്‍ കൂടുതല്‍ റണ്‍സ് നേടിയ കിവി താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ആണ് ഇരിക്കുന്നത്.

 

 

 

 

 

Leave a comment