EPL 2022 European Football Foot Ball International Football Top News transfer news

സലെർനിറ്റാനയെ 6-1 നു തകര്‍ത്ത് യുവന്‍റസ്

January 5, 2024

സലെർനിറ്റാനയെ 6-1 നു തകര്‍ത്ത് യുവന്‍റസ്

ഒന്നാം മിനുട്ടില്‍ ഒരു ഗോള്‍ വഴങ്ങി എങ്കിലും ഗംഭീരമായ തിരിച്ചുവരവ് നടപ്പില്‍ ആക്കിയ യുവന്‍റസ് കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി.ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരാളികള്‍ ആയ സലെർനിറ്റാനയെ 6-1ന് ആണ് അവര്‍  പരാജയപ്പെടുത്തിയത്.ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഓള്‍ഡ് ലേഡി അടുത്ത ആഴ്ച ഫ്രോസിനോണിനെ നേരിടും.

Juventus overcomes early deficit to rout Salernitana 6-1 and reach Italian  Cup quarterfinals | AP News

യുവന്‍റസിനെ കൂടാതെ റോമ,അറ്റ്ലാന്‍റ,ലാസിയോ മിലാന്‍ എന്നീ ടീമുകളും ക്വാര്‍ട്ടര്‍ ബെര്‍ത്തില്‍ ഇടം നേടി.യുവന്റസ് ഡിഫൻഡർ ഫെഡറിക്കോ ഗാട്ടിയുടെ മോശം പാസിന്‍റെ അനന്തര ഫലം ഗോളായി ഭവിച്ചു.ചുക്വുബുകെം ഇക്വുമെസിയായിരുന്നു സ്കോര്‍ ചെയ്തത്.പിന്നീട് ഉണര്‍ന്ന് കളിച്ച യുവേ ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോള്‍ നേടി മല്‍സരത്തിലേക്ക് തിരിച്ചു വന്നു.ഫാബിയോ മിറെറ്റി , ആൻഡ്രിയ കാംബിയാസോ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന യുവേ വീണ്ടും സലെർനിറ്റാന പോസ്റ്റ് ലക്ഷ്യം ആക്കി തുരുതുരെ ഷോട്ടുകള്‍ ഉതിര്‍ത്തു കൊണ്ടിരുന്നു.ഡാനിയേൽ റുഗാനി , ഡിലൻ ബ്രോൺ (ഓണ്‍ ഗോള്‍) , കെനൻ യിൽഡിസ് , ടിമോത്തി വീ എന്നിവര്‍ രണ്ടാം പകുതിയിലും സ്കോര്‍ കണ്ടെത്തിയതോടെ കണിഞ്ചും  പ്രീ ക്വാര്‍ട്ടര്‍ വിജയം നേടാന്‍ യുവെക്ക് കഴിഞ്ഞു.

Leave a comment