EPL 2022 European Football Foot Ball International Football Top News transfer news

ഹാരി മഗ്വയറെ പ്രശംസിച്ച് ലിയോനാർഡോ ബോന്നൂച്ചി

January 4, 2024

ഹാരി മഗ്വയറെ പ്രശംസിച്ച് ലിയോനാർഡോ ബോന്നൂച്ചി

വെറ്ററൻ ഇറ്റലിയുടെ സെന്റർ ബാക്ക് ലിയോനാർഡോ ബോന്നൂച്ചി ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ആയ ഹാരി മഗ്വയറെ വാനോളം പുകഴ്ത്തി ഈ അടുത്ത് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.നിലവില്‍ താരം എറിക് ടെന്‍ ഹാഗിന്‍റെ ടീമില്‍ ഉണ്ട് എങ്കിലും ഗ്രോയിന്‍ പരിക്ക് മൂലം അദ്ദേഹം കഴിഞ്ഞ നാല് മത്സരങ്ങളില്‍ കളിച്ചിട്ടില്ല.

Medical Update | Leonardo Bonucci - Juventus

 

“ആളുകള്‍ മൊത്തം ആ താരത്തിനെ വേട്ടയാടി.തനിക്ക് ലഭിച്ച എല്ലാ അടികളും തിരിച്ച് നല്‍കി കൊണ്ട് യുണൈറ്റഡ് പോലുള്ള ക്ലബില്‍ അദ്ദേഹം ഇപ്പോഴും കളി തുടരുന്നു.തിരിച്ചുവരവ് എന്നത് വളരെ ബുദ്ധിമുട്ടാണ്, അതും ഫുട്ബോളില്‍.നിലവിലെ താരത്തിന്‍റെ കളത്തിലേക്ക് ഉള്ള തിരിച്ചുവരവ് അദ്ദേഹത്തിന്റെ മനസ്സ് എത്രമാത്രം കരുത്തുള്ളതാണ് എന്ന് തെളിയിക്കുന്നു.” ബോന്നൂച്ചി സണ്‍ സ്പോര്‍ട്ട്സിനോട് പറഞ്ഞു.വിമര്‍ശനം സഹിക്ക വയ്യാതെ ആയപ്പോള്‍ മഗ്വയറിനെ തിരിച്ച ലെസ്റ്റര്‍ സിറ്റിയിലേക്ക് അയക്കാന്‍ ക്ലബ് തുനിഞ്ഞിരുന്നു.എന്നാല്‍ അന്ന് ഇതില്‍ ഇടപ്പെട്ട് അദ്ദേഹത്തിനെ  ടീമില്‍ തുടരാന്‍ അഭ്യര്‍ഥിച്ചത് മാനേജര്‍ ആയ എറിക് ടെന്‍ ഹാഗ് തന്നെ ആയിരുന്നു.

 

 

Leave a comment