EPL 2022 European Football Foot Ball International Football Top News transfer news

ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്ട് ; ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര

January 4, 2024

ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്ട് ; ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്ട് മല്‍സരം  ബാറ്റ്സ്മാന്‍മാരുടെ ശവപ്പറമ്പ് ആയി മാറുന്നു.ന്യൂ ലാണ്ട്സ് ക്രികറ്റ് ഗ്രൌണ്ട് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ആകപ്പാടെ നിലം പൊത്തിയത് 23 വിക്കറ്റുകള്‍!!!!!!!!ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൌത്ത് ആഫ്രിക്കന്‍ ടീം 24 ഓവറില്‍ തന്നെ ഓള്‍ ഔട്ട് ആയി.സിറാജ് തന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തു(15/6).

 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ലഭിച്ചതു ഭേദപ്പെട്ട തുടക്കം ആയിരുന്നു.അതിനു നന്ദി പറയേണ്ടത് രോഹിത് ശര്‍മ,ശുബ്മാന്‍ ഗില്‍,കോഹ്ലി എന്നിവരോട് ആണ്.എന്നാല്‍ 153 റണ്‍സില്‍ നില്‍ക്കേ ആറ് വിക്കറ്റ് കളഞ്ഞ് കുളിച്ച വാലറ്റ നിര മൂന്നക്ക റണ്‍സ് ലീഡ് എന്ന ഇന്ത്യന്‍ സ്വപ്നം തല്ലി കെടുത്തി.ഏഴു ബാറ്റര്‍മാര്‍ പൂജ്യം റണ്‍സിന് പുറത്തായി.കാഗിസോ റബാഡ,നന്ദ്രേ ബൂര്‍ഗര്‍,ലുങ്കി ങ്കിഡി എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം പിഴുത്തെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌത്ത് ആഫ്രിക്ക കളി നിര്‍ത്തുമ്പോള്‍  മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്.നിലവില്‍ അവര്‍ 36 റണ്‍സിന്   ഇന്ത്യക്ക് പിന്നില്‍ ആണ്.അതിനാല്‍ ഇന്നതെ ദിവസം മുഴുവന്‍ കളിച്ചാല്‍ മാത്രമേ പരമ്പര വിജയം നേടാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.മറുവശത്ത് ഇന്ത്യന്‍ ബോളര്‍മാര്‍ അവരുടെ സകല ശക്തിയും പുറത്തെടുത്ത് എത്രയും വേഗം ശേഷിക്കുന്ന ഏഴു വിക്കറ്റുകള്‍ നേടാനുള്ള ലക്ഷ്യത്തില്‍ ആണ്.

 

 

 

Leave a comment