EPL 2022 European Football Foot Ball International Football Top News transfer news

പരിക്കിനും പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല , പെഡ്രിയുടെ മൂല്യത്തെ !!!!!!!!!

January 3, 2024

പരിക്കിനും പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല , പെഡ്രിയുടെ മൂല്യത്തെ !!!!!!!!!

മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ, ബയേൺ മ്യൂണിക്ക് എന്നിങ്ങനെ യൂറോപ്പിലെ എല്ലാ മുന്‍ നിര ക്ലബുകളും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആയ പെഡ്രിയുടെ ഒപ്പിനായി ശ്രമം നടത്തുന്നു എന്ന് അറിയാന്‍ കഴിഞ്ഞു.21-കാരൻ യൂറോപ്പിലെ ഏറ്റവും തിളക്കമാർന്ന യുവ താരങ്ങളില്‍ ഒരാള്‍ ആണ്.ബാഴ്സലോണയില്‍ ഗോള്‍ഡന്‍ ബോയ്‌ അവാര്‍ഡ് നേടിയ താരം നിലവില്‍ അല്പം പതിഞ്ഞ ഫോമില്‍ ആണ് എങ്കിലും ഉടനെ തന്നെ തന്‍റെ പഴയ പ്രതാപതിലേക്ക് മടങ്ങി എത്താന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.

Barcelona's Pedri celebrates scoring against Girona on January 28, 2023

 

മാഞ്ചസ്റ്റര്‍ സിറ്റി കെവിന്‍ ഡി ബ്രൂയ്നയുടെ പകരം റോളില്‍ കളിക്കാന്‍ ആണ് പെഡ്രിയെ സൈന്‍ ശ്രമം നടത്തുന്നത്.നിലവില്‍ ബെല്‍ജിയന്‍ താരത്തിന്‍റെ അഭാവത്തില്‍ രണ്ടു പിവറ്റ് മിഡ്ഫീല്‍ഡ് താരങ്ങളെ ഉപയോഗിക്കേണ്ട അവസ്ഥയില്‍ ആണ് പെപ്പ്.അതിനു ഒരു അറുതി വരുത്താന്‍ പെഡ്രിക്ക് കഴിയും എന്ന് അവര്‍ വിശ്വസിക്കുന്നു.മുസിയാല ക്ലബ്‌ വിടും എന്ന സംശയം ഉള്ളതിനാല്‍ ആണ് പെഡ്രിയെ ബയേണ്‍ മ്യൂണിക്ക് സൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.ബോക്സിലേക്ക് കയറില്ല എങ്കിലും കളിയുടെ ഗതി , വേഗത , സ്ട്രൈക്കറുടെ പൊസിഷന്‍, എന്നിങ്ങനെ പല കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉള്ള കഴിവ് ആണ് പെഡ്രിയെ മറ്റുള്ള മിഡ്ഫീല്‍ഡ് താരങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നത്.

 

 

Leave a comment