EPL 2022 European Football Foot Ball International Football Top News transfer news

ജാഡോൺ സാഞ്ചോ ഡോർട്ട്മുണ്ടിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നു ???

January 3, 2024

ജാഡോൺ സാഞ്ചോ ഡോർട്ട്മുണ്ടിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നു ???

മാഞ്ചസ്റ്റർ യുണൈറ്റഡും ബൊറൂസിയ ഡോർട്ട്മുണ്ടും ജാഡൺ സാഞ്ചോയുടെ വായ്പാ ഇടപാടിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്.സീസൺ അവസാനം വരെ സാഞ്ചോയെ സ്വന്തമാക്കാൻ ഡോർട്ട്മുണ്ട് താൽപ്പര്യപ്പെടുന്നു, എന്നാൽ യുണൈറ്റഡ് താരത്തിന്‍റെ സാലറി വഹിക്കും എന്ന പ്രതീക്ഷയില്‍ ആണ് അവര്‍.എന്നാല്‍ ഈ ഇടപാടിനു മാഞ്ചസ്റ്ററിന് താല്പര്യം ഉള്ളതായി കേള്‍വി ഇല്ല.

Erik ten Hag unsure if he will ever pick Jadon Sancho for Manchester United  | Manchester United | The Guardian

 

മാനേജർ എറിക് ടെൻ ഹാഗുമായുള്ള പൊതു തർക്കത്തെത്തുടർന്ന് 23-കാരൻ ഓഗസ്റ്റ് മുതൽ യുണൈറ്റഡിനായി കളിച്ചിട്ടില്ല.ഇംഗ്ലണ്ട് ഫോർവേഡ് നാല് മാസത്തേക്ക് ആദ്യ ടീം സ്ക്വാഡിൽ നിന്ന് പുറത്താക്കപ്പെട്ടു, ക്ലബ്ബ് സ്റ്റാഫിന്റെ മേൽനോട്ടത്തിൽ ഒറ്റയ്ക്ക് പരിശീലനം നടത്താൻ അദ്ദേഹം  നിർബന്ധിതനായി.പരസ്യമായി മാപ്പ് പറഞ്ഞാല്‍ കാര്യങ്ങള്‍ എല്ലാം മാറും.എന്നാല്‍ സാഞ്ചോക്ക് അതിനു സമ്മതം ഇല്ല.യുവന്റസിൽ നിന്നും ആർബി ലീപ്‌സിഗിൽ നിന്നും സാഞ്ചോക്ക് ക്ഷണം ലഭിച്ചു എങ്കിലും അദ്ദേഹത്തിന് ബോറൂസിയയിലേക്ക് മടങ്ങാന്‍ ആണ് താല്‍പര്യം.2021-ൽ 73 മില്യൺ പൗണ്ടിന്റെ കരാറിൽ ആണ് താരം ജര്‍മന്‍ ക്ലബ്‌ വിട്ട് ഓള്‍ഡ്‌ ട്രാഫോര്‍ഡിലേക്ക് ചേക്കേറിയത്.

 

 

Leave a comment