EPL 2022 European Football Foot Ball International Football Top News transfer news

സെന്റർ ബാക്ക് റാഡു ഡ്രാഗുസിൻ ടോട്ടന്‍ഹാമിലെക്ക്

January 3, 2024

സെന്റർ ബാക്ക് റാഡു ഡ്രാഗുസിൻ ടോട്ടന്‍ഹാമിലെക്ക്

ജെനോവ സെന്റർ ബാക്ക് റാഡു ഡ്രാഗുസിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ടോട്ടൻഹാം വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്.ഇറ്റാലിയന്‍ മാധ്യമങ്ങളുടെ വാര്‍ത്ത പ്രകാരം 20 മില്യൺ –  25 മില്യൺ പൗണ്ട് റേഞ്ചില്‍ ആയിരിക്കും ട്രാന്‍സ്ഫര്‍ ഫീസ്‌.റൊമേനിയന്‍ താരത്തിനും ലണ്ടന്‍ ക്ലാബിലേക്ക് വരാന്‍ ഏറെ താല്പര്യമുണ്ട്.

Prva okrepitev leta 2024 za Tottenham? Zelo zaželeni romunski branilec čaka  samo še na dogovor med kluboma - Novica - Nogomania

 

ക്രിസ്റ്റ്യൻ റൊമേറോ മിക്കി വാൻ ഡി വെന്‍ എന്നീ താരങ്ങള്‍ പരിക്ക് മൂലം നിലവില്‍ വിശ്രമത്തില്‍ ആണ്.പിച്ചിലേക്ക് തിരിച്ചെത്താന്‍ ഇവര്‍ക്ക് ഇനിയും ഒരു മാസം കൂടി വേണ്ടി വരും.അതിനാല്‍ പ്രതിരോധ മേഘലയില്‍ ഒരു സൈനിങ്ങ് എത്രയും പെട്ടെന്ന് നടത്തണം എന്ന് മാനേജര്‍ ആംഗെ മാനേജ്മെന്റിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ സീസണിൽ ജെനോവയ്‌ക്കായി 18 സീരി എ മത്സരങ്ങൾ കളിച്ച റൊമാനിയന്‍ താരം വളരെ പെട്ടെന്ന് തന്നെ ടീമിന്‍റെ അവിഭാജ്യ ഘടകം ആയി മാറി.ഈ ആഴ്ച തന്നെ താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഒഫീഷ്യല്‍ ആക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് സ്പര്‍സ്‌.

 

 

 

 

Leave a comment