EPL 2022 European Football Foot Ball International Football Top News transfer news

സൌത്ത് ആഫ്രിക്കക്കെതിരെ രണ്ടാം ടെസ്ട് ; എന്തു വില കൊടുത്തും ജയം നേടാന്‍ ഇന്ത്യ

January 3, 2024

സൌത്ത് ആഫ്രിക്കക്കെതിരെ രണ്ടാം ടെസ്ട് ; എന്തു വില കൊടുത്തും ജയം നേടാന്‍ ഇന്ത്യ

ഫ്രീഡം ട്രോഫിയുടെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ന്യൂലാൻഡ്‌സിൽ ഇന്ത്യയെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ , സമ്മര്‍ദം ഉള്ളത് ഇന്ത്യന്‍ ടീമിന് ആണ്.ആദ്യ മല്‍സരത്തിന് ഇന്നിംഗ്സ് തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.അതിനാല്‍ നഷ്ട്ടപ്പെട്ട തങ്ങളുടെ മാനം എന്തു വില കൊടുത്തും തിരിച്ചു നേടാനുള്ള ലക്ഷ്യത്തില്‍ ആണീ ഇന്ത്യന്‍ ടീം.

India Vs South Africa 2nd Test Head To Head Record Pitch Report Live  Streaming Weather Forecast

 

കഴിഞ്ഞ മല്‍സരത്തില്‍ ഡീൻ എൽഗറായിരുന്നു ഇന്ത്യയുടെ വില്ലന്‍.ആദ്യ മല്‍സരത്തില്‍ തിളങ്ങാന്‍ കഴിയാതെ പോയ രവിചന്ദ്രന്‍ അശ്വിന്‍ ഇന്നതെ ആദ്യ ഇലവനില്‍ ഉണ്ടാകില്ല എന്നു സ്പോര്‍ട്ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.കാരണം അവ്യക്തം ആണ്.ഇന്നതെ ടീമിലേക്ക് രവീന്ദ്ര ജഡേജ തിരിച്ചെത്തും.അശ്വിന് പകരം ഇന്ന് ആവേശ് ഖാന്‍ , അല്ലെങ്കില്‍ മുകേഷ് കുമാര്‍ എന്നിവരില്‍ ഒരാള്‍ ടീമില്‍ ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട് വ്യക്തം ആക്കുന്നത്.മികച്ച ബാറ്റിംഗ് ട്രാക്ക് ഉള്ള ഈ പിച്ചില്‍ ടോസ് ആര് നേടുന്നുവോ അവര്‍ ബാറ്റ് ചെയ്യാന്‍ തന്നെ ആയിരിയ്ക്കും സാധ്യത.

Leave a comment