EPL 2022 European Football Foot Ball International Football Top News transfer news

കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ അറ്റ്ലാന്‍റ , റോമ ടീമുകള്‍

January 3, 2024

കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ അറ്റ്ലാന്‍റ , റോമ ടീമുകള്‍

കോപ്പ ഇറ്റാലിയയിലെ  റൌണ്ട് ഓഫ് 16 മല്‍സരങ്ങള്‍ ഇന്ന് അരങ്ങേറും.ഇതുവരെ ഫ്രോസിനോന്‍,എസി മിലാന്‍,,ലാസിയോ ഫിയോറെന്‍റ്റീന,ബോളോഗ്ന ടീമുകള്‍ ഇതിനകം തന്നെ ക്വാര്‍ട്ടര്‍ യോഗ്യത നേടി കഴിഞ്ഞു. ഇന്നതെ മല്‍സരത്തില്‍ തങ്ങളുടെ ഭാഗ്യവും പരീക്ഷിക്കാന്‍ ഇരിക്കുകയാണ് അറ്റ്ലാന്‍റ.അവരുടെ എതിരാള് സസുവോളോ ആണ്.ഇന്ത്യന്‍ സമയം പത്തര മണിക്ക് അറ്റ്ലാന്‍റയുടെ ഹോം ഗ്രൌണ്ട് ആയ ഗെവീസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.

Roma coach Jose Mourinho on December 30, 2023

ഇന്നതെ മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ റോമ – ക്രെമോനീസ് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടും.ഒന്നര മണിക്ക് റോമയുടെ ഹോം ഗ്രൌണ്ട് ആയ ഒളിംപിക്കോ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.ജോസ് മോറീഞ്ഞോക്ക് കീഴില്‍ നോക്കൌട്ട് മല്‍സരങ്ങളില്‍ റോമയുടെ നിലവാരം നല്ല രീതിയില്‍ മാറിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വരവിന് ശേഷം കോണ്‍ഫറന്‍സ് ലീഗ്, യൂറോപ്പ ഫൈനല്‍ എന്നിങ്ങനെ മികച്ച മുന്നേറ്റം നടത്താന്‍ ഈ ടീമിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ റോമയ്ക്ക് ക്രെമോന്നീസിനെതിരെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.അതിനു ഇന്ന് പ്രതികാരം ചെയ്യാനുള്ള അവസരം ആണ് മോറീഞ്ഞോക്കും സംഘത്തിനും ലഭിച്ചിട്ടുള്ളത്.

Leave a comment