EPL 2022 European Football Foot Ball International Football Top News transfer news

ലാലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്

January 3, 2024

ലാലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്

ലാലിഗയില്‍ ഇന്ന് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ ആയ റയല്‍ മാഡ്രിഡ് റിലഗേഷന്‍ ഭീഷണി നേരിടുന്ന മയ്യോര്‍ക്കയെ നേരിടും.ഇന്ത്യന്‍ സമയം പതിനൊന്നെ കാലിന് സാന്‍റിയാഗോ ബെര്‍ണാബ്യുവില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.2024 ഒരു മികച്ച വിജയത്തോടെ തുടങ്ങാനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ അന്‍സലോട്ടിയും സംഘവും.

Real Madrid's David Alaba is helped off the field after sustaining an injury on December 17, 2023

 

നിരവധി പരിക്കുകളോടെ മല്ലിടേണ്ടി വന്നിട്ടും, ഈ സീസണിൽ 14 വിജയങ്ങളും മൂന്ന് സമനിലയും ഒരേ ഒരു തോല്‍വിയും നേരിട്ട അവര്‍ 36 ആം ലാലിഗ കിരീടം ആണ് ലക്ഷ്യം ഇട്ടിരിക്കുന്നത്.ടീമിന്‍റെ പ്രകടനത്തില്‍ എല്ലാ ക്രേഡിറ്റും നല്കേണ്ടത് കോച്ച് ആന്‍സലോട്ടിക്ക് തന്നെ ആണ്.പ്രതിരോധത്തിലും മുന്നേറ്റ നിരയിലും അനവധി താരങ്ങളുടെ കൊഴിഞ്ഞു പോക്ക് അദ്ദേഹത്തിന്റെ ഗെയിം പ്ലാനിനെ ബാധിച്ചില്ല.അത് കൊണ്ട് തന്നെ ആണ് ഈ അവസ്ഥയില്‍ അദ്ദേഹത്തിന്റെ കരാര്‍ റയല്‍ മാഡ്രിഡ് നീട്ടിയത്.ഇന്നതെ മല്‍സരത്തില്‍ പ്രതിരോധത്തില്‍ വലിയ ആശയകുഴപ്പം നേരിടുന്ന റയല്‍ മാഡ്രിഡ് ഷൂമേനി – റുഡിഗര്‍ ജോഡിയെ പരീക്ഷിച്ചു നോക്കും.

Leave a comment