EPL 2022 European Football Foot Ball International Football Top News transfer news

ബ്രൈട്ടന്‍ – വെസ്റ്റ് ഹാം മല്‍സരം സമനിലയില്‍

January 3, 2024

ബ്രൈട്ടന്‍ – വെസ്റ്റ് ഹാം മല്‍സരം സമനിലയില്‍

തുടര്‍ച്ചയായ നാലാമത്തെ പ്രീമിയര്‍ ലീഗ് ജയം എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയാതെ പോയത്തിന്‍റെ നിരാശയില്‍ ആണ് വെസ്റ്റ് ഹാം യുണൈറ്റഡ്.ഇന്നലെ നടന്ന മല്‍സരത്തില്‍ ബ്രൈട്ടനെതിരെ ഗോള്‍ ഒന്നും നേടാന്‍ മോയസിന്റെ ടീമിന് കഴിഞ്ഞില്ല.ഓരോ പോയിന്‍റ് ഇരു ടീമുകള്‍ക്കും ലഭിച്ചു.അതോടെ യുണൈറ്റഡിനെ മറികടന്ന് ബ്രൈട്ടന്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

West Ham United vs Brighton & Hove Albion LIVE: Premier League result,  final score and reaction | The Independent

മല്‍സരത്തില്‍ ഉടനീളെ വെസ്റ്റ് ഹാമിനെതിരെ കളി നിയന്ത്രിക്കാന്‍ ബ്രൈട്ടന് കഴിഞ്ഞു.സമനില നേടിയത്തില്‍ ഒരുപക്ഷേ കൂടുതല്‍  നിരാശപ്പെടാന്‍ പോകുന്നത് ബ്രൈട്ടന്‍ തന്നെ ആയിരിയ്ക്കും.എന്തെന്നാല്‍ മല്‍സരം സുഖമായി ജയിക്കാന്‍ അവര്‍ക്ക് പലപ്പോഴും അവസരങ്ങള്‍ ലഭിച്ചിരുന്നു.അതൊന്നും മുതല്‍ എടുക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി.മറുവശത്ത് ടോമാസ് സൂസെക്കിനും പാബ്ലോ ഫോർനൽസിനും കിട്ടിയ ഹാല്‍ഫ് ചാന്‍സസ് ആണ് എങ്കിലും അത് പോലും അവര്‍ക്ക് ടര്‍ഗറ്റില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.ഗോള്‍ പോസ്റ്റില്‍ നിന്ന അറിയോളയുടെ പ്രകടനത്തില്‍ വെസ്റ്റ് ഹാം മാനേജര്‍ ഡേവിഡ് മോയസ് വളരെ അധികം തൃപ്തന്‍ ആണ് എന്നു മല്‍സരശേഷം വെളിപ്പെടുത്തി.

Leave a comment