EPL 2022 European Football Foot Ball International Football Top News transfer news

എസി മിലാന്‍ കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടി !!!!!

January 3, 2024

എസി മിലാന്‍ കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടി !!!!!

മല്‍സരത്തിന് മുന്നേ തങ്ങള്‍ക്കെതിരെ ഉണ്ടായിരുന്ന എല്ലാ തരത്തില്‍ ഉള്ള ചോദ്യ ചിനങ്ങളും അവഗണിച്ച് കൊണ്ട് മുന്നേറിയ എസി മിലാന്‍ കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടി.വമ്പന്‍ ടീമുകള്‍ക്ക് എല്ലാം അടി തെറ്റിയ ഈ ടൂര്‍ണമെന്റില്‍ മിലാന്‍ ദുര്‍ബലര്‍ ആയ കാഗിലാരിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് പരാജയപ്പെടുത്തിയത്.

Player Ratings: AC Milan 4-1 Cagliari - Duo delivers; youngsters impress

 

പ്രധാന സ്ട്രൈക്കര്‍ ആയ ഒലിവര്‍ ജീറൂഡിന് വിശ്രമം നല്കി മുന്‍ റയല്‍ മാഡ്രിഡ് താരം ആയ ലൂക്കാ ജോവിച്ചിന് മാനേജര്‍ പിയോളി അവസരം.അദ്ദേഹം അത് വേണ്ടുന്ന രീതിയില്‍ തന്നെ മുതല്‍ എടുത്തു.ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോളുകള്‍ നേടിയ അദ്ദേഹം മിലാന്‍റെ കൈയ്യില്‍  മല്‍സരത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചു.രണ്ടാം പകുതിയില്‍ മിലാന് വേണ്ടി ചക്ക ട്രാറെ ,റാഫേൽ ലിയോ  എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയിരുന്നു.87 ആം മിനുട്ടില്‍ പൗലോ അസി നേടിയത് ഒഴിച്ചാല്‍ മല്‍സരത്തില്‍ ഉടനീളെ കാഗിലാരിക്ക് കാര്യം ആയോന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

Leave a comment