EPL 2022 European Football Foot Ball International Football Top News transfer news

പുതുവല്‍സരത്തിന് ശേഷം ലാലിഗ ഇന്ന് പുനരാരംഭിക്കും

January 2, 2024

പുതുവല്‍സരത്തിന് ശേഷം ലാലിഗ ഇന്ന് പുനരാരംഭിക്കും

പുതുവല്‍സരത്തിന് ശേഷം ലാലിഗ പുനരാരംഭിക്കുമ്പോള്‍ റയല്‍ സോസിദാദ് അലാവസ് ടീമുകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പതിനൊന്നാര മണിക്ക് ആണ് കിക്ക് ഓഫ്.മല്‍സരത്തിന് ആതിധേയത്വം വഹിക്കാന്‍ പോകുന്നത് സോസിദാദ് സ്റ്റേഡിയം ആണ് അനീറ്റയാണ്.ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള റയലിന് ഇന്നതെ വിജയം കൊണ്ട് തങ്ങളുടെ പോയിന്‍റ് നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞേക്കും.അതേസമയം അലാവസ് തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ നേരിട്ട് ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്.

Valencia vs. Villarreal (International Friendly) 7/16/21 - %{league} Live  Stream on Watch ESPN

 

ലാലിഗയിലെ മറ്റൊരു മല്‍സരത്തില്‍ ഇന്ന് വലന്‍സിയ വിയാറായല്‍ പോരാട്ടം ഉണ്ടായേക്കും.ഇന്ത്യന്‍ സമയം രാത്രി രണ്ടു മണിക്ക് മെസ്റ്റല്ല സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്ക് ഓഫ്.ലാലിഗയിലെ പ്രമുഖ ടീമുകള്‍ ആയ രണ്ടു പേരും ഈ സീസണില്‍ വെറും മിഡ് ടേബിള്‍ ടീം ആയി മാറുന്ന കാഴ്ച്ചയാണ് കണ്ടത്.ഈ സീസണിലെ രണ്ടാം പകുതിയില്‍ എങ്കിലും തിരിച്ചു വന്നില്ല എങ്കിലും ഇവരുടെ കാര്യം അല്‍പം കഷ്ട്ടത്തില്‍ ആയേക്കും.വലന്‍സിയ അല്‍പം ഭേദം ആണ് എങ്കിലും വിയാറായല്‍ നിലവില്‍ ഉള്ളത് പതിമൂന്നാം സ്ഥാനത്താണ്.

Leave a comment