EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം

January 2, 2024

പ്രീമിയര്‍ ലീഗില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം

പ്രീമിയര്‍ ലീഗില്‍ ഇന്ന് തുല്യ ശക്തികള്‍ ആയ വെസ്റ്റ് ഹാം യുണൈറ്റഡും ബ്രൈട്ടനും പരസ്പരം ഏറ്റുമുട്ടിയേക്കും. ലീഗ് പട്ടികയില്‍ വെസ്റ്റ് ഹാം ആറാം സ്ഥാനത്താണ്,ബ്രൈട്ടന്‍ എട്ടാം സ്ഥാനത്തും.ഡേവിഡ് മോയസ് കഴിഞ്ഞ കൊല്ലം വെസ്റ്റ് ഹാമിനെ പതിയെ പ്രീമിയര്‍ ലീഗിലെ ഏറ്റവും അപകടക്കാരികള്‍ ആയ ടീം ആക്കി മാറ്റാന്‍ ആരംഭിച്ചു.കഴിഞ്ഞ മല്‍സരത്തില്‍ ആഴ്സണല്‍,യുണൈറ്റഡ്,വോള്‍വ്സ് എന്നിവരെ മലര്‍ത്തിയടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

West Ham United's Konstantinos Mavropanos celebrates scoring their second goal on December 28, 2023

ഈ നിലവാരത്തില്‍ കളിയ്ക്കാന്‍ കഴിഞ്ഞാല്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് എങ്കിലും എത്താന്‍ ഇവര്‍ക്ക് കഴിയും.മോയസിന്റെ ഫോം മുകളിലോട്ട് ആണ് പോകുന്നത് എങ്കില്‍ മാനേജര്‍ ആയ റോബർട്ടോ ഡി സെർബിയുടെ ഫോം കുത്തനെ പോകുന്നത് താഴോട്ട് ആണ്.കഴിഞ്ഞ സീസണില്‍ ആറാമത് ആയി ഫീനിഷ് ചെയ്ത അവര്‍ മിഡ് സീസണ്‍ ആവുമ്പോള്‍ സ്ഥിരത ലഭിക്കാതെ പാടുപ്പെടുകയാണ്.പ്രധാന താരങ്ങള്‍ക്ക് എല്ലാം പരിക്ക് ആവുന്നതും അവരുടെ യാത്രയെ കൂടുതല്‍ ദുരിതം ആക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് വെസ്റ്റ് ഹാം ഹോം ആയ ലണ്ടന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്ക് ഓഫ്.

Leave a comment