EPL 2022 European Football Foot Ball International Football Top News transfer news

കരാര്‍ റദ്ദ് ചെയ്തു സിയേക്കിനെ പറഞ്ഞയക്കാന്‍ ഒരുങ്ങി ഗലാറ്റസറെ

January 2, 2024

കരാര്‍ റദ്ദ് ചെയ്തു സിയേക്കിനെ പറഞ്ഞയക്കാന്‍ ഒരുങ്ങി ഗലാറ്റസറെ

ചെൽസി മിഡ്ഫീൽഡർ ഹക്കിം സിയെച്ച് ഉടൻ തന്നെ പ്രീമിയർ ലീഗിൽ തിരിച്ചെത്താന്‍ ഉള്ള സാധ്യതയുണ്ട്.മൊറോക്കൻ താരം ഗലാറ്റസറെയ്‌ക്ക് ലോണില്‍ പോയതിന് ശേഷം നഷ്ട്ടപ്പെട്ട തന്‍റെ കരിയര്‍ അദ്ദേഹം വീണ്ടെടുക്കും എന്നു തോന്നിച്ചു.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനു കഴിഞ്ഞു.എന്നാല്‍ നിലവിലെ താരത്തിന്‍റെ പ്രകടനത്തില്‍ ക്ലബ് മാനേജ്മെന്‍റ് തീരെ തൃപ്തര്‍ അല്ല.

Chelsea's forgotten man Hakim Ziyech 'risks having loan deal RIPPED UP'  after only playing nine times in five months | The Sun

 

ടർക്കിഷ് ഔട്ട്‌ലെറ്റ് എൻ‌ടി‌വി സ്‌പോർ പ്രകാരം ടൂര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന താരത്തിനെ നിലനിര്‍ത്താന്‍ ക്ലബിന് തീരെ താല്‍പര്യം ഇല്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇത് കൂടാതെ പരിക്കും അദ്ദേഹത്തിനെ ഏറെ അലട്ടുന്നുണ്ട്.ക്ലബില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ സാലറി വാങ്ങുന്നത് മൊറോക്കന്‍ താരം ആണ്.അതിനാല്‍ ലോണ്‍ കാലാവധി അഞ്ചു മാസം ആയിട്ടേ ഉള്ളൂ എങ്കിലും താരത്തിന്‍റെ കരാര്‍ റദ്ദ് ചെയ്യാന്‍ ഉള്ള ഒരുക്കത്തില്‍ ആണവര്‍.

Leave a comment