EPL 2022 European Football Foot Ball International Football Top News transfer news

വിയാറിയലിൽ ലോണിൽ 6 മാസത്തിന് ശേഷം മാറ്റിയോ ഗബ്ബിയ എസി മിലാനിലേക്ക് മടങ്ങുന്നു

January 1, 2024

വിയാറിയലിൽ ലോണിൽ 6 മാസത്തിന് ശേഷം മാറ്റിയോ ഗബ്ബിയ എസി മിലാനിലേക്ക് മടങ്ങുന്നു

വരും ദിവസങ്ങളിൽ എസി മിലാനിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് മാറ്റിയോ ഗബ്ബിയ.സെന്റർ-ബാക്ക് വില്ലാറിയലിൽ ലോണിലായിരുന്നു, എന്നാല്‍ അദ്ദേഹം മടങ്ങി വരുന്നത് എസി മിലാന്‍റെ പ്രതിരോധ മേഘലയിലെ കുറവുകള്‍ പരിഹരിക്കാന്‍ ആണ്.ഫിക്കായോ ടോമോറി, പിയറി കലുലു, മാലിക് തിയാവ് എന്നിവരുടെ സേവനം മിലാന് ലഭിക്കാന്‍ പോകുന്നില്ല.

Matteo Gabbia

ഗബ്ബിയയുടെ പോക്ക് കാരണം  മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ആയ എറിക് ബെയ്‌ലിയെ ബെസിക്‌റ്റാസ് നിന്നും ഒരു ഫ്രീ ട്രാന്‍സ്ഫറില്‍   കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വിയാറയല്‍.ഗബ്ബിയയുടെ വരവ് മൂലം എസി മിലാന് ജനുവരി, ഫെബ്രവരി മാസങ്ങളിലെ തങ്ങളുടെ തിരക്കേറിയ ഷെഡ്യൂള്‍ നിയന്ത്രിക്കാന്‍ ആകും.രണ്ട് വർഷം മുമ്പ് എസി മിലാൻ സീരി എ കിരീടം നേടിയപ്പോൾ താരം ടീമില്‍ ഉണ്ടായിരുന്നു.എന്നാല്‍ അതിനു ശേഷം അവസരങ്ങള്‍ ലഭിക്കാത്തത് മൂലം ആണ് അദ്ദേഹം ലോണില്‍ പോയത്.ഇപ്പോള്‍ ടീമിലേക്ക് ശക്തമായി തിരിച്ചുവരാന്‍ മറ്റൊരു അവസരം അദ്ദേഹത്തിന് ലഭിച്ചിരിക്കുകയാണ്.

Leave a comment