EPL 2022 European Football Foot Ball International Football Top News transfer news

വരാനെയുടെ കരാര്‍ യുണൈറ്റഡ് നീട്ടില്ല

January 1, 2024

വരാനെയുടെ കരാര്‍ യുണൈറ്റഡ് നീട്ടില്ല

റാഫേൽ വരാനെയുടെ കരാർ ഒരു വർഷത്തേക്ക് നീട്ടാന്‍ നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താല്പര്യമില്ല എന്നു റിപോര്‍ട്ട്.അതിനർത്ഥം ജനുവരി 1 മുതൽ പ്രീമിയർ ലീഗിന് പുറത്തുള്ള ക്ലബ്ബുകളുമായി ഡിഫൻഡർക്ക് ചർച്ച നടത്താനും വരാനിരിക്കുന്ന വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ അവിടം വിടാനും അദ്ദേഹത്തിന് കഴിയും.

David De Gea considering retirement after Manchester United exit | Football | Metro News

 

വരാനെയെ മാനേജർ എറിക് ടെൻ ഹാഗ് ഇപ്പോഴും ടീമിന്റെ പ്രധാന ഭാഗമായി കണക്കാക്കുന്നു.എന്നാല്‍ യുണൈറ്റഡ് ഒരു വർഷത്തെ ഓപ്‌ഷൻ ട്രിഗർ ചെയ്യാൻ വിമുഖത കാണിക്കുന്നത്തിന്‍റെ കാരണം താരത്തിന്‍റെ സാലറിയാണ്.30000 യൂറോ വേതനം വാങ്ങുന്ന അദ്ദേഹത്തിന്റെ ബില്‍ താങ്ങാന്‍ തങ്ങള്‍ക്ക് നിലവില്‍ കഴിയില്ല എന്നു മാനേജ്മെന്‍റ്  ടെന്‍ ഹാഗിനെ അറിയിച്ചതായി ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ ടീമിലെ വലിയ വേതനം വാങ്ങുന്ന ഡി ഗിയയുടെ കാര്യത്തിലും ഇതേ തീരുമാനം തന്നെ ആയിരുന്നു യുണൈറ്റഡ് കൈകൊണ്ടത്.

Leave a comment