EPL 2022 European Football Foot Ball International Football Top News transfer news

ലോണ്‍ റദ്ദ് ചെയ്ത് ഫാബിയോ കാർവാലോ ലിവർപൂളിലേക്ക് മടങ്ങി

January 1, 2024

ലോണ്‍ റദ്ദ് ചെയ്ത് ഫാബിയോ കാർവാലോ ലിവർപൂളിലേക്ക് മടങ്ങി

ആർബി ലെപ്‌സിഗിലെ ലോൺ സ്പെൽ അവസാനിപ്പിച്ച്  ശേഷം ഫാബിയോ കാർവാലോ ലിവർപൂളിലേക്ക് മടങ്ങുന്നു.21 കാരനായ വിംഗർ ജൂണിൽ ഒരു സീസൺ ലോണിൽ ജർമ്മൻ ടീമിൽ ചേർന്നിരുന്നു, എന്നാൽ ഈ സീസണിൽ താരത്തിനു ആകപ്പാടെ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കളിയ്ക്കാന്‍ കഴിഞ്ഞുള്ളൂ.ഇത് മൂലം താരത്തിനെ തിരിച്ചുവിളിക്കാന്‍ റെഡ്സ് നിര്‍ബന്ധിതര്‍ ആയി.

Carvalho back to Liverpool after Leipzig loan ended early - ESPN

 

“താരത്തിനെ സൈന്‍ ചെയ്യുന്ന സമയത്ത് ജര്‍മന്‍ ക്ലബില്‍ കൂടുതല്‍ കളിക്കാന്‍ അവസരം ലഭിക്കും എന്ന് ഇരുവരും കരുതി.എന്നാല്‍ ഞങ്ങളുടെ ടീമിലെ പ്രധാന താരങ്ങളില്‍ നിന്നുള്ള കോമ്പറ്റിഷന്‍ യുവ പോര്‍ച്ചുഗീസ് താരത്തിനു കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല.അതിനാല്‍ താരത്തിന്‍റെ ലോണ്‍  കരാര്‍ ഞങ്ങള്‍ നേരത്തെ അവസാനിപ്പിച്ചു.”ലീപ്‌സിഗ് സ്‌പോർട്ടിംഗ് ഡയറക്ടർ റൂവൻ ഷ്രോഡർ ടീമിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.പോർച്ചുഗലിന്റെ അണ്ടർ 21 ടീമിനായി കളിച്ചിട്ടുള്ള കാർവാലോ, 2022 ലെ വേനൽക്കാല വിന്‍റോയില്‍ ഫുല്‍ഹാമില്‍ നിന്ന് ആണ് ലിവര്‍പൂളിലേക്ക് ചേക്കേറിയത്.

Leave a comment