ബാഴ്‌സലോണ ഡിഫൻഡർ മാർക്കോസ് അലോൻസോ ശസ്ത്രക്രിയക്ക് വിധേയന്‍ ആകും
സ്പാനിഷ് ഡിഫൻഡർ മാർക്കോസ് അലോൻസോ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി ബാഴ്സ റിസര്‍വ് ടീമില്‍ പോലും ഇടം നേടുന്നില്ല.അതിനുള്ള കാരണം അദ്ദേഹത്തിന് നട്ടെല്ലില്‍ ഉള്ള പരിക്ക് ആണ്.അത് ശരിപ്പെടുത്തുന്നതിന് വേണ്ടി താരം വരും ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ക്ലബ് ഞായറാഴ്ച അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ നൽകുമെന്നും അലോൺസോ എപ്പോള്‍ പിച്ചിലേക്ക് തിരിച്ചെത്തും എന്ന കാര്യത്തില്‍ ഒരു ഉറപ്പ് നല്കാന്‍ കഴിയില്ല എന്നും ക്ലബ് വെളിപ്പെടുത്തി.മുൻ ചെൽസി താരം ഈ സീസണിൽ ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, നാല് തവണ ആദ്യ ഇലവനില്‍ ഇടം നേടി.ബാഴ്‌സലോണയ്‌ക്കൊപ്പം ആകെ 44 മത്സരങ്ങൾ കളിച്ച അദ്ദേഹം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.ഈ സമ്മറില്‍ അദ്ദേഹത്തിന്റെ കരാര്‍ പൂര്‍ത്തിയാവുമ്പോള്‍ എന്തായാലും ക്ലബ് വിടാന്‍ തന്നെ ആണ് സ്പാനിഷ് ഡിഫണ്ടറുടെ തീരുമാനം. അറൂഹോ, ക്രിസ്റ്റ്യന്‍സണ്‍,കൂണ്ടേ എന്നിവരുടെ വരവോടെ അലോണ്‍സോയുടെ ടീമിലെ സ്ഥാനം നഷ്ട്ടപ്പെട്ടു.അടുത്ത സീസണില്‍ ലാലിഗയില്‍ തന്നെ ഏതെങ്കിലും ക്ലബില്‍ കളിക്കുക എന്നതാണു താരത്തിന്‍റെ ലക്ഷ്യം.






































