EPL 2022 European Football Foot Ball International Football Top News transfer news

മറ്റൊരു ഫൂട്ബോള്‍ താരത്തിന്‍റെ വീട്ടില്‍ വീണ്ടും മോഷണം; ഇത്തവണ ഇരയായത് ഗ്രീലിഷ്

December 30, 2023

മറ്റൊരു ഫൂട്ബോള്‍ താരത്തിന്‍റെ വീട്ടില്‍ വീണ്ടും മോഷണം; ഇത്തവണ ഇരയായത് ഗ്രീലിഷ്

മാഞ്ചസ്റ്റർ സിറ്റി എവർട്ടണിൽ കളിക്കുന്നതിനിടെ ജാക്ക് ഗ്രീലിഷിന്റെ വീട്ടില്‍ മോഷണം നടന്നു.ഭാഗ്യവശാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊന്നും പരിക്കില്ല എന്നു സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.ബുധനാഴ്‌ച പ്രതിശ്രുതവധുവും കുടുംബവും താരത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു.ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങളും വാച്ചുകളും മോഷണം പോയതായി റിപ്പോർട്ടുകൾ പറയുന്നു.

 

യൂറോപ്പിലെ ഫൂട്ബാള്‍ താരങ്ങളുടെ വീട്ടിലെ മോഷണ കഥ സ്ഥിരമായി കൊണ്ടിരിക്കുകയാണ്.ഇതിന് മുന്നെയും പല താരങ്ങളുടെ വീട്ടില്‍ സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.ബാഴ്സയില്‍ കളിക്കുന്ന സമയത്ത് ഒബ്മയെങ്,പാരിസ് ഉള്ളപ്പോള്‍ ഡി മരിയ,ചെല്‍സി മാനേജര്‍ ആയിരുന്ന ഫ്രാങ്ക് ലംപാര്‍ഡ്,ജോവ കാന്‍സലോ,റഹീം സ്റ്റര്‍ലിങ് എന്നിവര്‍ ഇതിന് മുന്നേ വീട് മോഷണത്തിന്‍റെ ഇരകള്‍ ആയിട്ടുണ്ട്.ജെറെമി ഡോക്കുവിന്‍റെ പരിക്ക് മൂലം സിറ്റി വിങര്‍ റോളിലേക്ക് തിരിച്ചെത്തിയ ഗ്രീലിഷ് ഇപ്പോള്‍ എക്കാലത്തെയും കൂടുതലായി സിറ്റിക്ക് വേണ്ടി  ഫോമിലേക്ക്    മടങ്ങി എത്തിയിട്ടുണ്ട്.

Leave a comment